KeralaNEWS

ഓട്ടമത്സരത്തിനിടെ കുഴഞ്ഞുവീണു; കോട്ടയത്ത് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു

കോട്ടയം: കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഏഴാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. കോട്ടയം കരിപ്പൂത്തട്ട് ചേരിക്കല്‍ ലാല്‍ സി. ലൂയിസിന്റെ മകള്‍ ക്രിസ്റ്റല്‍ (12) ആണ് മരിച്ചത്. ആര്‍പ്പൂക്കര സെന്റ് ഫിലോമിന ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു.

കഴിഞ്ഞ ദിവസം സ്‌കൂളിലെ ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ക്രിസ്റ്റല്‍ കുഴഞ്ഞുവീണത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. കുട്ടിക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.

Back to top button
error: