കൊല്ലം കുന്നത്തൂരിൽ 9-ാം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ചു. കുന്നത്തൂർ നടുവിൽ നടയിൽ വടക്കതിൽ വീട്ടിൽ ഉദീഷ് കുമാറിന്റെയും ബിന്ദുവിന്റെയും മകൻ വിനായക്(14) ആണ് ജീവനൊടുക്കിയത്. ഇന്ന് (ശനി) രാവിലെ ഉറക്കമുണർന്ന ശേഷം പിതാവ്, മൂത്ത സഹോദരൻ വൈഷ്ണവിനെ ട്യൂഷൻ സെന്ററിൽ കൊണ്ടു വിടാൻ പോയ സമയത്തായിരുന്നു വിനായക് ആത്മഹത്യ ചെയ്തത്.
കുന്നത്തൂർ നെടിയവിള അംബികോദയം ഹയർ സെക്കന്ററി സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു വിനായക്.
ആത്മഹത്യയ്ക്കുള്ള കാരണം അറിവായിട്ടില്ല.
പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം വീട്ടിലെത്തിച്ച മൃതദേഹം അവസാനമായി ഒരു നോക്ക് കാണാൻ അധ്യാപകരും സഹപാഠികളുമടക്കം നൂറുകണക്കിനാളുകളാണ് എത്തിയത്. പൊതുദർശനത്തിനു ശേഷം വൈകിട്ട് വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.