ബംഗളൂരു: ഹൊസൂരിനടുത്ത് ധർമപുരിയിൽ ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച് മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു.
പെരിന്തൽമണ്ണ രാമപുരം മേലേടത്ത് ഇബ്രാഹിം-സുലൈഖ ദമ്പതികളുടെ മകൻ എം.ബിൻഷാദ് (25), നഴ്‌സിംഗ് വിദ്യാർഥിയായ തിരൂർ പയനങ്ങാടി മച്ചിഞ്ചേരി ഹൗസിലെ കബീർ-ഹസ്‌നത്തിൻ്റെ മകൻ നംഷി (23) എന്നിവരാണ് മരിച്ചത്.
ചായ കുടിക്കാനായി മോട്ടോർ ബൈക്ക് റോഡരികിൽ നിർത്തിയപ്പോൾ കാർ നിയന്ത്രണം വിട്ട് ഇരുവരെയും ഇടിക്കുകയായിരുന്നു.
ബെംഗളൂരു-സേലം ഹൈവേയിൽ ധർമപുരി പാലക്കോടിന് സമീപമായിരുന്നു അപകടം. ഇന്ന് (വെള്ളി) രാവിലെയാണ് ബിൻഷാദും നംഷിയും രണ്ട് ബൈക്കുകളിലായി സുഹൃത്തുക്കൾക്കൊപ്പം ബെംഗളൂരുവിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയത്. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.