NEWS
ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത മുഖ്യ വിവരാവകാശ കമ്മീഷണർ ആകും
ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത മുഖ്യ വിവരാവകാശ കമ്മീഷണർ ആകും. ഈ മാസം 28ന് വിരമിക്കാൻ ഇരിക്കെയാണ് വിശ്വാസ് മേത്തയെ മുഖ്യ വിവരാവകാശ കമ്മീഷണറായി തെരഞ്ഞെടുത്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, നിയമമന്ത്രി എ കെ ബാലനും അടങ്ങിയ സമിതിയാണ് വിശ്വാസ് മേത്തയെ തെരഞ്ഞെടുത്തത്
14 പേരാണ് മുഖ്യവിവരാവകാശ കമ്മീഷണർ സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചിരുന്നത്. വിൻസെന്റ് എം പോൾ വിരമിച്ച ഒഴിവിലാണ് വിശ്വാസമേത്തയെ നിയമിക്കുക. വിശ്വാസ് മേത്തയുടെ പേര് ഗവർണർക്ക് ഉടൻ അയച്ചു നൽകും.