KeralaNEWS

‘ബിഗ് ബെൻ’ ജൂൺ 28ന്, പ്രവാസികളുടെ ജീവിത സ്പന്ദനങ്ങൾ ഒപ്പിയെടുക്കുന്ന ചലച്ചിത്ര കാവ്യം

     ജീവിതം കരുപ്പിടിപ്പിക്കാൻ അന്യരാജ്യത്ത് തൊഴിൽ തേടിപ്പോകുന്ന പ്രവാസികളുടെ ജീവിതം തന്മയത്വമായി അവതരിപ്പിക്കുന്ന ചിത്രമാണ് ബിഗ് ബെൻ. യു.കെയുടെ പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ഈ ചിത്രം നവാഗതനായ ബിനോ അഗസ്റ്റിനാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്.

ലണ്ടൻ നഗരത്തിൽ നെഴ്സായി ജോലി നോക്കുന്ന ലൗലി എന്ന പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാ പുരോഗതി.
യു.കെയിലെ നഗരങ്ങളിൽ ജീവിക്കുന്ന ആയിരക്കണക്കിനു മലയാളി സ്ത്രീകളുടെ ജീവിതമാണ് സംവിധായകൻ ലൗലി എന്ന പെൺകുട്ടിയെ കേന്ദീകരിച്ച് അവതരിപ്പിക്കുന്നത്.
കേരളത്തിലെ വലിയൊരു സമൂഹത്തിൻ്റെ ജീവിത നേർക്കാഴ്ച്ച കൂടിയാണ് ഈ ചിത്രം.

Signature-ad

സ്വന്തം ജീവിതാനുഭവങ്ങളിൽ ക്കൂടിത്തന്നെയാണ് ഈ ചിത്രത്തിൻ്റെ അവതരണമെന്ന് ലണ്ടൻ നഗരവാസി കൂടിയായ സംവിധായകൻ ബിനോ അഗസ്റ്റിനും വ്യക്തമാക്കി.
തൻ്റെ കുഞ്ഞിനേയും ഭർത്താവിനേയും ഇവിടേയ്ക്കു കൊണ്ടുവന്ന ലൗലി പ്രതീഷിച്ചത് നല്ലൊരു കുടുംബ ജീവിതം കുടിയാണ്.
എന്നാൽ പിന്നീട് അവളുടെ സ്വപ്നങ്ങളെ തകിടം മറിക്കുന്ന സംഭവങ്ങളാണ് അരങ്ങേറിയത്. ഈ സംഭവങ്ങളുടെ സംഘർഷഭരിതമായ ചലച്ചിത്രാവിഷ്ക്കാരണമാണ്
‘ബിഗ് ബെൻ.’

ഹൃദയഹാരിയായ നിരവധി മുഹൂർത്തങ്ങൾ കോർത്തിണക്കി, ത്രില്ലർ ജോണറിലുള്ള ഈ കുടുംബ ചിത്രം നിർമ്മിക്കുന്നത് ബ്രെയിൻ ട്രീ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പ്രജയ് കമ്മത്ത്, എൽദോ തോമസ് സിബി അരഞ്ഞാണി എന്നിവരാണ്.

യു.കെ. നഗരങ്ങളായ ലണ്ടൻ, മാഞ്ചസ്റ്റർ, ലിവർപൂൾ, അയർലൻ്റ് തുടങ്ങിയ സ്ഥലങ്ങളിൽ ജീവിക്കുന്ന മലയാളി കുടുംബങ്ങളെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.
ഈ നാടിൻ്റെ സംസ്കാരവും, ആചാരാനുഷ്ടാനങ്ങളും,
നിയമ വ്യവസ്ഥകൾക്കും ഒക്കെ പ്രാധാന്യം നൽകിയുള്ള ഒരു ട്രീറ്റ്മെൻ്റാണ് സംവിധായകൻ ബിനോ അഗസ്റ്റിൻ ഈ ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നത്.

ലൗലി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അതിഥി രവിയാണ്. അനു മോഹനാണ് ഭർത്താവ് ജീൻ ആൻ്റെണിയായി എത്തുന്നത്.
അതിഥി രവിയുടെയും അനുമോഹൻ്റെയും അഭിനയ ജീവിതത്തിലെ ഒരു വഴിത്തിരിവാകും ഈ ചിത്രമെന്ന് നിസ്സംശയം പറയാം.
വിനയ് ഫോർട്ട്, വിജയ് ബാബു, ജാഫർ ഇടുക്കി,ചന്തുനാഥ്, ബിജു സോപാനം, മിയാ ജോർജ്,
എന്നിവർക്കൊപ്പം യു.കെ.യിലെ നിരവധി മലയാളി കലാകാരന്മാരും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
ഹരി നാരായണൻ്റെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു
പശ്ചാത്തല സംഗീതം- അനിൽ ജോൺസ്.
ഛായാഗ്രഹണം- സജാദ് കാക്കു.
എഡിറ്റിംഗ് -റിനോ ജേക്കബ്ബ്.
കലാസംവിധാനം- അരുൺ വെഞ്ഞാറമൂട്
അസ്സോസ്സിയേറ്റ് ഡയറക്ടർ- കൊച്ചു റാണി ബിനോ,
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ കെ.ജെ. വിനയൻ.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ജൂൺ 28ന് പ്രദർശനത്തിനെത്തും.

വാഴൂർ ജോസ്.

Back to top button
error: