കുവൈത്ത് മംഗഫ് നാസർ അൽ ബത്താ ട്രേഡിങ്ങ് കമ്പനിയുടെ ക്യാംപിൽ ഉണ്ടായ അഗ്നിബാധയിൽ മരിച്ച മുഴുവൻ പേരെയും തിരിച്ചറിഞ്ഞു. 49 പേരിൽ 46 പേർ ഇന്ത്യക്കാരാണ്. 3 പേർ ഫിലിപ്പീൻസികൾ. 23 മലയാളികളുടെ ജീവനുകളാണ് ദുരന്തത്തിൽ നഷ്ടപ്പെട്ടത്. 7 പേർ തമിഴ്നാട്ടിൽ നിന്നും 3 പേർ ആന്ധ്രാപ്രദേശിൽ നിന്നും ഉള്ളവരാണ്.
ഉത്തർപ്രദേശിൽ നിന്ന് 3 പേർ, ഒഡിഷയിൽ നിന്ന് 2 പേർ, കർണാടകയിൽ നിന്ന് ഒരാൾ, പഞ്ചാബിൽ നിന്ന് ഒരാൾ, ഹരിയാണയിൽ നിന്ന് ഒരാൾ, ജാർഖണ്ഡിൽ നിന്ന് ഒരാൾ, പശ്ചിമ ബംഗാളിൽ നിന്ന് ഒരാൾ, മഹാരാഷ്ട്രയിൽ നിന്ന് ഒരാൾ, ബിഹാറിൽ നിന്ന് ഒരാൾ എന്നിങ്ങനെയാണ് മരിച്ചവരുടെ എണ്ണം. കുവൈത്ത് അധികൃതർ പുറത്തുവിട്ടതാണ് ഈ വിവരം.
തിരിച്ചറിഞ്ഞ മലയാളികള്‍
1. കാസര്‍ഗോഡ് ചെര്‍ക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34)
2. തൃക്കരിപ്പൂര്‍ എളബച്ചി സ്വദേശി കേളു പൊന്മലേരി (58)
3. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി നിതിന്‍ കുത്തൂര്‍
4. ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്ണന്‍
5. മലപ്പുറം പുലാമന്തോള്‍ സ്വദേശി എം.പി. ബാഹുലേയന്‍ (36)
6. തിരൂര്‍ കൂട്ടായി സ്വദേശി കോതപറമ്പ് കുപ്പന്റെ പുരക്കല്‍ നൂഹ് (40)
7. തൃശ്ശൂര്‍ ചാവക്കാട് പാലയൂര്‍ സ്വദേശി ബിനോയ് തോമസ് (44)
8. കോട്ടയം പാമ്പാടി ഇടിമണ്ണില്‍ സ്റ്റെഫിന്‍ ഏബ്രഹാം സാബു (29)
9. കോട്ടയം പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കല്‍ ഷിബു വര്‍ഗീസ് (38)
10. ചങ്ങനാശ്ശേരി ഇത്തിത്താനം ഇളങ്കാവ് കിഴക്കേടത്ത് വീട്ടില്‍ ശ്രീഹരി പ്രദീപ് (27)
11. പന്തളം മുടിയൂര്‍ക്കോണം ശോഭനാലയത്തില്‍ ആകാശ് ശശിധരന്‍ നായര്‍ (31)
12. ആലപ്പുഴ പണ്ടനാട് താമസിക്കുന്ന നിരണം സ്വദേശി മാത്യു തോമസ് (54)
13. പത്തനംതിട്ട കീഴ് വായ്പ്പൂര്‍ സ്വദേശി സിബിന്‍ ടി എബ്രഹാം (31)
14. തിരുവല്ല മേപ്രാല്‍ ചിറയില്‍ തോമസ് ഉമ്മന്‍ (37)
15. പത്തനംതിട്ട വള്ളിക്കോട് വാഴമുട്ടം വടക്കേതില്‍ പി.വി മുരളീധരന്‍ (68)
16. കോന്നി അട്ടച്ചാക്കല്‍ സ്വദേശി ചെന്നിശ്ശേരിയില്‍ സജു വര്‍ഗീസ് (56)
17. കൊല്ലം വെളിച്ചിക്കാല വിളയില്‍ ലൂക്കോസ് (സാബു 48)
18. കൊല്ലം ശൂരനാട് വടക്ക് തുണ്ടുവിള വീട്ടില്‍ ഷമീര്‍ ഉമറുദ്ദീന്‍ (30)
19. പുനലൂര്‍ നരിക്കല്‍ വാഴവിള അടിവള്ളൂര്‍ സാജന്‍ ജോര്‍ജ് (29)
20. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അരുണ്‍ ബാബു
കുവൈറ്റ് ദുരന്തത്തിൽ മരണമടഞ്ഞവരുടെ മൃതദേഹം കേരളത്തിലെത്തിൽ ഉടൻ വിമാനത്താവളത്തിൽ നിന്ന് പ്രത്യേക ആംബുലൻസുകളിൽ വീടുകളിലേക്ക് കൊണ്ടുപോകും. ഇതിനാവശ്യമായ ക്രമീകരണങ്ങൾ അടിയന്തരമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്കയ്ക്ക് നിർദ്ദേശം നൽകി.
ഇന്ത്യൻ വ്യോമസേനയും സജ്ജം. ഡൽഹി ഹിൻഡൺ എയർഫോഴ്സ് ബേസിൽ വിമാനം സജ്ജമാക്കി. വ്യോമസേനയുടെ സി-130 ജെ ഹെർകുലീസ് വിമാനമാണ് സജ്ജമാക്കിയത്.
മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വിമാനം സജ്ജമാക്കാൻ കുവൈത്ത് ആഭ്യന്തരമന്ത്രി നിർദേശം നൽകി.
തിരിച്ചറിഞ്ഞ മൃതദേങ്ങൾ ഇന്ന് തന്നെ എത്തിച്ചേക്കും എന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു.
അഗ്നിബാധയിൽ മരിച്ചവരുടെ ആശ്രിതർക്ക് 8 ലക്ഷം രൂപ വീതം ധനസഹായവും പകരം ജോലിയും മറ്റ് ആനുകൂല്യങ്ങളും നൽകുമെന്നും എൻ.ബി.ടി.സി ഗ്രൂപ്പ് അറിയിച്ചു