തിരുവനന്തപുരം: മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിലുടക്കി എന്‍.സി.പി. സംസ്ഥാനഘടകം പിളര്‍പ്പിലേക്ക്. നയങ്ങളില്‍നിന്നു വ്യതിചലിച്ച് പാര്‍ട്ടിയെ പിന്നോട്ടു നയിക്കുന്ന സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോയ്ക്കെതിരേ പ്രമുഖരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.
കോണ്‍ഗ്രസ്വിട്ട് പി.സി. ചാക്കോ എന്‍.സി.പിയില്‍ അഭയം പ്രാപിച്ചതോടെ പാര്‍ട്ടിക്കു ശനിദശ ബാധിച്ചതായി യോഗം വിലയിരുത്തി. പി.എസ്.സി, ബോര്‍ഡ് അംഗത്വം അടക്കമുള്ള അധികാരസ്ഥാനങ്ങള്‍ ചാക്കോ സ്വന്തക്കാര്‍ക്കു നല്കി. പാര്‍ട്ടിയെ വളര്‍ത്തിയ പ്രവര്‍ത്തകരേയും നേതാക്കളെയും അവഗണിച്ചു. രണ്ട് എം.എല്‍.എമാരുള്ള
പാര്‍ട്ടിക്കു കിട്ടിയ മന്ത്രിസ്ഥാനം രണ്ടര വര്‍ഷം വീതം പങ്കിടണമെന്ന തീരുമാനം ലംഘിച്ചതായും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
എല്‍.ഡി.എഫില്‍ തുടര്‍ന്നുകൊണ്ട് പുതിയ പാര്‍ട്ടി രൂപീകരണം ആലോചനയിലുണ്ടെന്നു നേതാക്കളായ പുലിയൂര് ജി. പ്രകാശും ഡോ. സുനില്‍ ബാബുവും അറിയിച്ചു.