ലഖ്നോ: ഉത്തർപ്രദേശിലെ സീതാപൂരില്‍ കുടുംബാംഗങ്ങളെ കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു. പാലാപൂർ ഗ്രാമത്തിലാണ് സംഭവം.അനുരാഗ് സിങ് എന്നയാളാണ് കൂട്ടക്കൊല നടത്തിയ ശേഷം ജീവനൊടുക്കിയത്.
അനുരാഗ് സിങ് അമ്മയെ വെടിവച്ചും ഭാര്യയെ ഹാമർ കൊണ്ട് മർദ്ദിച്ചും കുട്ടികളെ വീടിന്റെ മുകളില്‍ നിന്ന് എറിഞ്ഞുമാണ് കൊലപ്പെടുത്തിയത്.
അനുരാഗിന്റെ ഭാര്യ പ്രിയങ്ക(40), 65കാരിയായ അമ്മ, 12, ഒമ്ബത്, ആറ് വയസ്സുള്ള മൂന്ന് കുട്ടികളുമാണ് മരിച്ചത്.
മദ്യപാനിയായ അനുരാഗിനെ പുനരധിവാസ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കണമെന്ന് കുടുംബാംഗങ്ങള്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. ആവശ്യം ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച അനുരാഗും കുടുംബവും തമ്മില്‍ തർക്കമുണ്ടായിരുന്നു. വാക്കുതര്‍ക്കത്തിന് തൊട്ടുപിന്നാലെയാണ് ഇയാള്‍ കൊലപാതകം നടത്തിയത്.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.