തിരുവല്ല:ബിലീവേഴ്സ് ഈസ്റ്റേണ്‍ ചർച്ച് സഭാധ്യക്ഷൻ കാലം ചെയ്ത ഡോ. മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ ഭൗതികദേഹം സഭാ ആസ്ഥാനമായ തിരുവല്ല കുറ്റപ്പുഴയിലെ സെന്റ് തോമസ് നഗറില്‍ കബറടക്കാൻ തീരുമാനം.
സഭാ ആസ്ഥാനത്തു ഇന്നലെ രാത്രി ചേർന്ന ബിഷപ്പുമാരുടെ പ്രത്യേക യോഗമാണ് ഇതു സംബന്ധിച്ചു തീരുമാനമെടുത്തത്.
യുഎസിലെ നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം 8 മുതല്‍ 10 വരെ ദിവസങ്ങള്‍ക്കുള്ളില്‍ സംസ്കാര ശുശ്രൂഷകള്‍ നടക്കുമെന്നു സഭാ വക്താവ് ഫാ. സിജോ പന്തപ്പള്ളില്‍ അറിയിച്ചു. നടപടിക്രമങ്ങള്‍ വേഗത്തിലാക്കാൻ ഹൂസ്റ്റണിലെ ഇന്ത്യൻ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു ചർച്ചകള്‍ നടക്കുകയാണെന്നും സഭാ അധികൃതർ അറിയിച്ചു.
സഭ പുതിയ മെത്രാപ്പൊലീത്തയെ തിരഞ്ഞെടുക്കുന്നതു വരെ സഭാ ചുമതലകള്‍ ബിഷപ്പുമാരുടെ ഒൻപതംഗ സമിതിക്കായിരിക്കും. ചൊവ്വാഴ്ചപ്രഭാത സവാരിക്കിടെ യുഎസിലെ ഡാലസില്‍ ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മെത്രാപ്പൊലീത്ത ഡാലസ് സിറ്റിയിലെ മെതഡിസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.