ഒരു വൈദ്യുത ശൃംഖലയിൽ അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് ഒരിക്കലും മുൻകൂട്ടി പ്രവചിക്കുക സാധ്യമല്ല……
(ഇന്നുവരെയുള്ള ടെക്നോളജി വെച്ചിട്ട്) ഒരു പ്രദേശം ഒന്നാകെ വൈദ്യുതി നിലച്ചാൽ ….. അത് 11 KV ഫീഡറുകളിൽ വരുന്ന തകരാറാണ്….. ഇങ്ങനെ വരുമ്പോൾ ആദ്യത്തെ 15 മിനിറ്റ് സമയത്തേക്കെങ്കിലും ആരും സെക്ഷൻ ഓഫീസിൽ വിളിക്കാതിരിക്കുക….. ഈ 15 മിനിറ്റ് വൈദ്യുതി മേഖലയിൽ ജോലി ചെയ്യുന്നവരെ സംബന്ധിച്ച് വളരെ നിർണായകമായ സമയമാണ്…..
ഈ സമയം കൂടുതലും സംഭവിക്കുക 11KV ഫീഡർ ബ്രേക്കർ സബ്സ്റ്റേഷനിൽ ട്രിപ്പ് ആയിട്ടുണ്ടാവും……. കാരണം 11 കെവി ലൈനിന് മുകളിൽ കവുങ്ങിന്റെ പാള….. തെങ്ങിൻറെ മടൽ… അല്ലെങ്കിൽ ഏതെങ്കിലും മരത്തിന്റെ ശിഖരം വീണതാകാം….. (അല്ലെങ്കിൽ ഒരു വാഹനം ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ലൈനിൽ തകരാർ സംഭവിച്ചതാകാം…..
ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ വലിയ ഒരു അപകടം ആയിരിക്കും യഥാസമയം അറിയിക്കാൻ സാധിച്ചില്ല എങ്കിൽ കടന്നുവരുന്നത് )അതിനോടനുബന്ധിച്ച് ഓവർ കറണ്ട് എർത്ത് ഫോൾട്ട്…. തുടങ്ങിയ കംപ്ലൈന്റിൽ ബ്രേക്കർ ഓട്ടോമാറ്റിക്കായി ട്രിപ്പ് ആയതാകാം……
ഒരു മൂന്നു മിനിറ്റിനു ശേഷം സബ്സ്റ്റേഷൻ ഓപ്പറേറ്റർ ഈ ഫീഡർ ടെസ്റ്റ് ചാർജ് ചെയ്യും…… ഈ സമയം ലൈനിൽ ടച്ച് ചെയ്ത വസ്തു താഴെ വീണു പോയിട്ടുണ്ട് എങ്കിൽ ഇലക്ട്രിസിറ്റി പുനർ സ്ഥാപിച്ചു കഴിഞ്ഞു…… ഇനി ഈ വസ്തു ലൈനിൽ തന്നെ കിടന്നു കത്തുകയാണെങ്കിൽ വീണ്ടും സബ് സ്റ്റേഷനിൽ ബ്രേക്കർ ട്രിപ്പ് ആകും……..
ഇങ്ങനെ ലൈനിൽ കിടന്നു കത്തുന്നത് ഒരാൾ കാണുകയും….. അയാൾ അപ്പോൾ തന്നെ ബില്ലടയ്ക്കുന്ന സെക്ഷൻ ഓഫീസിൽ അറിയിക്കുകയും ആണെങ്കിൽ എത്രയും പെട്ടെന്ന് വൈദ്യുതി പുനർസ്ഥാപിക്കുവാൻ സാധിക്കും…..
എന്നാൽ നാം ഓരോരുത്തരും
സെക്ഷൻ ഓഫീസിലോട്ട് വിളിച്ചു കൊണ്ടിരിക്കുമ്പോൾ…. ഫോൺ എൻഗേജ്ഡ് ആയിരിക്കുകയും ആ വിവരം യഥാസമയം കണ്ട വ്യക്തിക്ക് കൈമാറുവാൻ സാധിക്കാതെയും വരുന്നു……..
പല 11KV ഫീഡറുകൾക്കും 20 കിലോമീറ്റർ വരെ ഡിസ്റ്റൻസ് ഉണ്ടാകാം…… ഈ 20 കിലോമീറ്റർ എവിടെ തകരാർ വന്നാലും ആ ലൈനിൽ ഉള്ള മുഴുവൻ ആളുകൾക്കും പവർ ഫെയിലിയർ വരും……
അങ്ങനെയുള്ള സന്ദർഭങ്ങളിൽ
ദയവായി സെക്ഷൻ ഓഫീസിലോട്ട് വിളിക്കാതെ ഇരിക്കുക…… എത്രയും പെട്ടെന്ന് വൈദ്യുതി പുനഃസ്ഥാപിക്കുവാനുള്ള ഒരു സാഹചര്യമാണ് തുടരെത്തുടരെയുള്ള ഫോൺ വിളി കൊണ്ട് ഇല്ലാതാകുന്നത്…
ക്രിക്കറ്റ് മാച്ചും സീരിയലും കാണുന്ന നേരത്ത് കരണ്ടു പോയാൽ ഉടൻ ഫോൺ വിളിക്കുന്നവർ ഓർക്കുക.
കരണ്ടില്ലെന്നുള്ള നൂറു ഫോൺ കോളുകളേക്കാൾ KSEB യിലെ ജീവനക്കാർ കാത്തിരിക്കുന്നത്, ലൈൻ പൊട്ടിക്കിടക്കുകയാണ്, അതു കൊണ്ട് ഓൺ ചെയ്യരുതേ എന്ന ഒരു കോളിനാണ്.
അതു കൊണ്ട് കരണ്ടു പോയാൽ പത്തു മിനിട്ടെങ്കിലും കാത്തിരുന്ന ശേഷം മാത്രം വിളിക്കുക.
അല്ലാത്തപക്ഷം ഒരപകടം തടയാനുള്ള സാധ്യതയാണ് നിങ്ങൾ ഇല്ലാതാക്കുന്നത്.