IndiaNEWS

ബി.ജെ.പി. സ്ഥാനാർഥിയ്ക്ക് വോട്ടുചെയ്യുന്നതിന് പകരം നോട്ട ബട്ടണ്‍ അമർത്തണം: മുൻ ലോക്സഭാ സ്പീക്കറും ബിജെപി നേതാവുമായ സുമിത്ര മഹാജൻ

ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ കോണ്‍ഗ്രസ് സ്ഥാനാർഥിയെ ബിജെപിയിലെടുത്തതിനെ വിമർശിച്ച്‌ മുൻ ലോക്സഭാ സ്പീക്കറും ബിജെപി നേതാവുമായ സുമിത്ര മഹാജൻ.
ബി.ജെ.പി. സ്ഥാനാർഥിയ്ക്ക് വോട്ടുചെയ്യുന്നതിന് പകരം നോട്ട ബട്ടണ്‍ അമർത്തണമെന്നും അവർ ആവശ്യപ്പെട്ടു.

മേയ് 13 നാണ് ഇൻഡോറിൽ വോട്ടെടുപ്പ് നടക്കുന്നത്. വധശ്രമക്കേസില്‍ പ്രതി ചേർക്കപ്പെട്ട മുൻ കോണ്‍ഗ്രസ് പ്രവർത്തകന് ബി.ജെ.പിയില്‍ അംഗത്വം നല്‍കിയത് പാർട്ടിയ്ക്ക് പ്രതികൂലമായിത്തീരുമെന്നും സുമിത്ര മഹാജൻ  അഭിപ്രായപ്പെട്ടു. തുടർച്ചയായി എട്ട് തവണ ഇൻഡോറിൽ നിന്നും ബി.ജെ.പി. സ്ഥാനാർഥിയായി ലോക്സഭയിലെത്തിയ നേതാവാണ് സുമിത്ര മഹാജൻ.

 

Signature-ad

പ്രദേശികവാർത്താ ചാനലിന് ഞായറാഴ്ച അനുവദിച്ച അഭിമുഖത്തിലാണ് സുമിത്ര മഹാജൻ ഇക്കാര്യം വ്യക്തമാക്കിയത്. അഭിമുഖത്തിന്റെ ഭാഗം കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേത് സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചു

Back to top button
error: