KeralaNEWS

കനത്ത ചൂടിൽ രണ്ടു ദിവസത്തിനിടെ കേരളത്തിൽ ആറ് മരണം

കോട്ടയം: ക്രിക്കറ്റ്  കളിക്കുന്നതിനിടെ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു. വൈക്കം തലയോലപ്പറമ്ബ് തലപ്പാറ സ്വദേശി ഷമീർ (35) ആണ് മരിച്ചത്.

പാലക്കാട് ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടുപേരാണ് കുഴഞ്ഞുവീണു മരിച്ചത്. പാലക്കാട് മണ്ണാർക്കാട് എതിർപ്പണം ശബരി നിവാസില്‍ പി രമണിയുടെയും അംബുജത്തിൻ്റെയും മകൻ ആർ ശബരീഷ് (27) ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം നില്‍ക്കുമ്ബോള്‍ തളർച്ച അനുഭവപ്പെട്ട ശബരീഷിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാലക്കാട് സ്വദേശിനിയായ 56കാരി ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് കുഴഞ്ഞുവീണ് മരിച്ചത്. തെങ്കര സ്വദേശി സരോജിനിയാണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. സരോജിനി കുഴഞ്ഞുവീഴുന്നത് കണ്ട് സമീപവാസികള്‍ സരോജിനിയെ അടുത്തുള്ള ക്ലിനിക്കിലും പിന്നീട് മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Signature-ad

കഴിഞ്ഞ ദിവസം പാലക്കാട്ടും കണ്ണൂരും ആലപ്പുഴയിലും ഓരോരുത്തർ മരണപ്പെട്ടിരുന്നു.പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഇത് സൂര്യാഘാതം മൂലമാണെന്ന് തെളിഞ്ഞിരുന്നു.

Back to top button
error: