LocalNEWS

കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ എടുക്കാൻ ഇറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു

     കൊല്ലം മടത്തറയിൽ കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ എടുക്കാൻ ഇറങ്ങിയ യുവാവ് ഓക്സിജൻ കിട്ടാതെ മരണപ്പെട്ടു. മടത്തറ മുല്ലശേരി വീട്ടിൽ 26 വയസ്സുള്ള അൽത്താഫ് ആണ് മരിച്ചത്. ഇന്നാലെ ഉച്ചയ്ക് ഒരു മണിയോടെ  അൽത്താഫിന്റെ വീട്ടിലെ 60 അടി താഴ്ചയുള്ള കിണറ്റിൽ ആട്ടിൻകുട്ടി വിഴുകയായിരുന്നു. ആട്ടിൻകുട്ടിയെ രക്ഷിക്കാൻ ഇറങ്ങിയ അൽത്താഫിനു ഓക്സിജൻ കിട്ടാതെ കിണറ്റിനുള്ളിലേക്കു കുഴഞ്ഞു വീണു.

കടക്കൽ നിന്നും ഫയർഫോഴ്‌സ് എത്തിയാണ് അൽത്താഫിനെ പുറത്തെടുത്തത്. അപ്പോഴത്തെക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മരിച്ച അൽത്താഫ് തിരുവനന്തപുരത്തു സോളാറിന്റെ കമ്പിനിയിൽ ജോലി നോക്കി വരുകയാണ്. ഇന്നലെ ഉച്ചയ്ക്കാണ് ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയത്

Back to top button
error: