KeralaNEWS

ഗാനരചയിതാവ്  അഭയദേവിന്റെ മകനും റബർ ബോർഡ്‌ മുൻ ഡെപ്യൂട്ടി ഡയറക്ടറുമായ എ അരവിന്ദൻ അന്തരിച്ചു

     പ്രശസ്ത ഗാനരചയിതാവ് അഭയദേവിന്റെ മകൻ തിരുനക്കര ഗായത്രിയിൽ എ. അരവിന്ദൻ(88) അന്തരിച്ചു. പരേതയായ കമലമ്മയാണ് ഭാര്യ. പിന്നണി ഗായകൻ അമ്പിളിക്കുട്ടൻ, വയലിനിസ്റ്റ് ജയദേവൻ (കാനഡ), ജ്യോതി എന്നിവർ മക്കളാണ്. സംസ്കാരം ശനിയാഴ്ച കോട്ടയത്ത്‌.

റബർ ബോർഡ്‌ മുൻ ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്നു. എൻ.എസ്.എസ് കരയോഗം ഭരണസമിതി അംഗം, ചിന്മയാ മിഷൻ സെക്രട്ടറി, കൊട്ടാരത്തിൽ ശങ്കുണി സ്മാരക ട്രസ്റ്റ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം പട്ടണത്തിൻ്റെ ആദ്ധ്യാത്മിക, സാംസ്കാരിക വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു.

Signature-ad

ബിസിനസ്‌ ലൈനിന്റെ കോട്ടയം റിപ്പോർട്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

Back to top button
error: