തിരുവനന്തപുരം: മെയ് 2 വരെ പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി. ഉഷ്ണ തരംഗത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ജില്ലയിലെ സ്കൂളുകള്‍ അടച്ചിടാൻ ജില്ലാ കലക്ടർക്ക് കേരള ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നല്കി. അഡീഷണല്‍ ക്ലാസുകളും കോളജുകളിലും ക്ലാസുകള്‍ പാടില്ലെന്നും സമ്മർ ക്യാമ്ബുകളും നിർത്തിവയ്ക്കണമെന്നും നിർദേശത്തില്‍ പറയുന്നു.
ഇതേത്തുടർന്ന് പ്രൊഫഷണല്‍ കോളജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ ജില്ലാ കലക്ടർ ഡോ എസ്.ചിത്ര ഉത്തരവിട്ടു. ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് മൂന്നുവരെ പാലക്കാട് ജില്ലയില്‍ താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.