പാര്‍ലമെന്‍റിന്‍റെ നിലവാരമുയര്‍ത്താന്‍ തോമസ് ഐസക്ക് വേണമെന്നും ഇനിയുള്ള പാർലമെന്റില്‍ ഐസക്കിനെപ്പോലെയുള്ള നേതാക്കള്‍ നന്നായി ശോഭിക്കുമെന്നും അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍.
ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബ്രിട്ടാസിനെ കാണുന്നില്ലേ? നിയമവും ഇംഗ്ലീഷും വശമുള്ള ഐസക്കിനൊക്കെ നിയമസഭയേക്കാള്‍ പറ്റിയ ഇടമാണ് പാർലമെന്റ് എന്നാണ് ഹരീഷ് പറയുന്നത്.
ഇഡിയെ അഴിച്ചുവിട്ടു രാഷ്ട്രീയക്കാരെ പേടിപ്പിച്ച് നിശബ്ദമാക്കുന്ന ഇന്ത്യയില്‍ ഇ ഡി യ്ക്കെതിരെ കോടതിയില്‍ പോയി ഉത്തരവ് വാങ്ങി അങ്ങോട്ട് പണി കൊടുത്ത ഒരു നേതാവിന് പാർലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാൻ കിട്ടുന്ന അവസരം കേരളത്തിന് മാത്രമല്ല ഫെഡറല്‍ ഇൻഡ്യയ്ക്ക് പൊതുവില്‍ ഗുണമാകുമെന്നാണ് തന്റെ തോന്നല്‍ എന്നാണ് ഹരീഷ് വ്യക്തമാക്കിയിരിക്കുന്നത്.
ആന്റോ ആന്റണിയ്ക്കൊക്കെ വോട്ട് ചെയ്യുന്ന പത്തനംതിട്ടയിലെ വോട്ടർമാരെ സമ്മതിക്കണമെന്നും കഴിഞ്ഞ 15 വർഷമായി എം പി യായിട്ടും പത്തനംതിട്ടക്ക് വേണ്ടി വേണ്ടി ഒരു പണിയും ആന്റോ ആന്റണി എടുത്തില്ലെന്നും ഹരീഷ് പറഞ്ഞു.