KeralaNEWS

കൂടുതൽ പോളിംഗ് ആറ്റിങ്ങലിൽ; സംസ്ഥാനത്ത് പോളിങ് 31.06 ശതമാനം പിന്നിട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് പോളിംഗ് പുരോഗമിക്കുന്നു. വോട്ടെടുപ്പ് തുടങ്ങി 12 മണി കഴിഞ്ഞപ്പോള്‍ പോളിങ് ശതമാനം 31.06 കടന്നു.

ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. 33.18 ശതമാനമാണ് ആറ്റിങ്ങലിലെ പോളിങ്. പൊന്നാനിയാണ് ഏറ്റവും കുറവ്. 27.20 ശതമാനമാണ് ഇവിടെ രേഖപ്പെടുത്തിയത്.

20 ലോക്സഭ മണ്ഡലങ്ങളിലായി 2.77 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുൻപേ വോട്ടർമാർ ബൂത്തുകളിലെത്തിത്തുടങ്ങിയിരുന്നു. വോട്ടർമാരുടെ നീണ്ട നിര തന്നെയാണ് പല ബൂത്തുകള്‍ക്ക് മുന്നിലും ഇപ്പോഴും ദൃശ്യമാകുന്നത്.

Back to top button
error: