പലതവണ ഇവിടെനിന്നും എംപിയായ ആന്റോ ആന്റണിക്ക് ഇത്തവണ പ്രതീക്ഷിച്ച ജനപിന്തുണ കിട്ടില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് ചേക്കേറിയ അനില്‍ ആന്റണിക്കും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വോട്ടുകള്‍ കിട്ടാനിടയില്ല.
എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് സാഹചര്യം അനുകൂലമല്ലെങ്കിലും മണ്ഡലത്തിലെ മികവുറ്റ സ്ഥാനാര്‍ത്ഥിയായ തോമസ് ഐസക്കിനെ ഇക്കുറി ലോക്‌സഭയിലെത്താന്‍ ബിജെപി അനുവദിക്കുമോയെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകര്‍ ചോദിക്കുന്നത്. വീണ്ടും ബിജെപി നേതൃത്വത്തില്‍ കേന്ദ്രത്തില്‍ സര്‍ക്കാര്‍ വരികയും തോമസ് ഐസക് സഭയിലുണ്ടാവുകയും ചെയ്താല്‍ കേരളത്തിനെതിരായ കേന്ദ്രത്തിന്റെ ചിറ്റമ്മനയം കടുത്ത രീതിയില്‍ ചോദ്യം ചെയ്യപ്പെടും.
കേരളത്തിന് ലഭിക്കേണ്ട ധനസഹായമെല്ലാം പല കാരണങ്ങള്‍ പറഞ്ഞ് തടഞ്ഞുവെക്കുമ്ബോഴും കോണ്‍ഗ്രസ് എംപിമാര്‍ മൗനം പാലിക്കുകയാണ് പതിവ്. അതുകൊണ്ടുതന്നെ ബിജെപിക്ക് ലോക്‌സഭയില്‍ ഇക്കാര്യത്തില്‍ വലിയ എതിര്‍പ്പുകള്‍ നേരിടേണ്ടിവരാറില്ല. എന്നാല്‍, തോമസ് ഐസക് ജയിക്കുകയാണെങ്കില്‍ പല ചോദ്യങ്ങള്‍ക്കും കേന്ദ്രം ഉത്തരം നല്‍കേണ്ടതായി വരും. കാര്യങ്ങള്‍ ഇങ്ങനെയാണെന്നിരിക്കെ പത്തനംതിട്ടയില്‍ ബിജെപി വോട്ടുകള്‍ ആന്റോ ആന്റണിക്ക് മറിഞ്ഞാല്‍ അതിശയിക്കേണ്ടതില്ല. അങ്ങിനെ സംഭവിച്ചില്ലെങ്കില്‍ തോമസ് ഐസക് പാര്‍ലമെന്റിലെത്താനാണ് സാധ്യതയെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.