KeralaNEWS

പാലക്കാട് സൂര്യതാപമേറ്റ് മധ്യവയസ്കൻ മരിച്ചു

പാലക്കാട്: പുത്തന്നൂരില്‍ സൂര്യതാപമേറ്റ് മധ്യവയസ്കൻ മരിച്ചു. കുത്തനൂർ പനയങ്കടം വീട്ടില്‍ ഹരിദാസനാണ് മരിച്ചത്.

ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ വീടിന് സമീപം കണ്ടെത്തുകയായിരുന്നു.

Signature-ad

ചൊവ്വാഴ്ച പുറത്തുവന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് മരണകാരണം സൂര്യതാപമാണെന്ന സ്ഥിരീകരണമുള്ളത്. മദ്യപിച്ചശേഷം വെയിലത്ത് കിടക്കുകയായിരുന്നുവെന്നാണ് സൂചന.അതേസമയം സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.

Back to top button
error: