SportsTRENDING

ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് നാളെ; എതിരാളി ഒഡീഷ എഫ്സി

ഭുവനേശ്വർ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്‌എല്‍) ഫുട്‌ബോളില്‍ ആദ്യ പ്ലേ ഓഫ് മത്സരം നാളെ. പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്‌സും നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഒഡീഷ എഫ്‌സിയും തമ്മിലാണ് പോരാട്ടം.

നോക്കൗട്ടിന് സമാനം നടക്കുന്ന പോരാട്ടത്തില്‍ ജയിക്കുന്ന ഒരു ടീമിനേ സെമി ബെര്‍ത്ത് ഉറപ്പിക്കാനാകൂ.അതിനാൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന് ഏറെ നിർണായകമാണ് നാളത്തെ മത്സരം.

Signature-ad

ഒഡീഷയ്‌ക്കെതിരെ ലീഗ് ഘട്ടത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ഹോം മാച്ചില്‍ ജയിച്ചിരുന്നു. അതേസമയം എവേ മത്സരത്തില്‍ തോല്‍ക്കുകയും ചെയ്തു. നാളത്തെ മത്സരം ഭൂവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തിലാണ്. ലീഗില്‍ ജനുവരി മുതലുള്ള രണ്ടാം ഘട്ടത്തില്‍ ബ്ലാസ്റ്റേഴ്‌സ് പാടെ നിറം മങ്ങിയ പ്രകടനമാണ് കാഴ്‌ച്ചവച്ചിട്ടുള്ളത്. ഡിസംബറില്‍ അവസാനിച്ച ആദ്യ പകുതിയില്‍ ഒന്നാം സ്ഥാനക്കാരായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്

ലീഗ് ഘട്ടത്തിലെ 22 മത്സരങ്ങളില്‍ നിന്ന് 10 വിജയം സഹിതം 33 പോയിന്റോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തെത്തിയത്. ഇതില്‍ എട്ട് മത്സരങ്ങളും ജയിച്ചത് ഡിസംബര്‍ വരെയുള്ള ആദ്യ ഘട്ടത്തിലായിരുന്നു. 11 ജയം സഹിതം 39 പോയിന്റ് നേടിയാണ് ഒഡീഷ പട്ടികയില്‍ നാലാം സ്ഥാനക്കാരായത്.

Back to top button
error: