KeralaNEWS

സുഹൃത്തിന്റെ കാറിനടിയിൽപ്പെട്ട് ഹെല്‍ത്ത് ഇൻസ്പെക്ടര്‍ക്ക് ദാരുണാന്ത്യം

ഹരിപ്പാട്: സുഹൃത്തിനൊപ്പം കാറിലെത്തി വീടിന്റെ മുൻപിൽ ഇറങ്ങവേ കാല്‍ വഴുതി കാറിൻ്റെ അടിയിലേക്ക് വീണ് ഹെല്‍ത്ത് ഇൻസ്പെക്ടർ മരിച്ചു.

ഇടുക്കി ഉപ്പുതറ ഹെല്‍ത്ത് സെന്ററിലെ ഹെല്‍ത്ത് ഇൻസ്പെക്ടർ മുട്ടം വലിയ കുഴി നെടുന്തറയില്‍ ശ്രീലാല്‍ (50)ആണ് മരിച്ചത്.

അപകടത്തില്‍ നെഞ്ചിലൂടെ കാർ കയറിയിറങ്ങുകയായിരുന്നു. സുഹൃത്തായ സാബുവിനൊപ്പം കാറില്‍ യാത്രക്ക് ശേഷം ശ്രീലാല്‍ വീടിനുമുന്നില്‍ വന്നിറങ്ങിയപ്പോഴാണ് സംഭവം. കാറില്‍ നിന്നും പുറത്തിറങ്ങി വാതില്‍ അടച്ച ഉടൻ ശ്രീലാല്‍ വഴുതി കാറിനടിയിലേക്ക് വീഴുകയായിരുന്നു. കാറോടിച്ചിരുന്ന സുഹൃത്ത് ഇതറിയാതെ കാർ മുന്നോട്ട് എടുത്തപ്പോഴാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് തന്നെ ശ്രീലാല്‍ മരണപ്പെട്ടു. അച്ഛൻ: പരേതനായ തമ്ബാൻ അമ്മ : സരസ്വതി

Back to top button
error: