KeralaNEWS

ആനയെ ഇടിച്ച ട്രെയിനിന്റെ ലോക്കോ പൈലറ്റിനെതിരെ കേസ്

പാലക്കാട്: വാളയാറിൽ പാളം മുറിച്ച് കടക്കുന്നതിനിടെ കാട്ടാനയെ ഇടിച്ച ട്രെയിനിന്റെ ലോക്കോ പൈലറ്റിനെതിരെ കേസ്.

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാട്ടാന ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ ചരിഞ്ഞിരുന്നു.ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം.റെയില്‍വേ പാളം മുറിച്ചു കടക്കവെയാണ് ആനയ്ക്ക്  പരിക്കേറ്റത്.

പുലര്‍ച്ചെ മൂന്നരയ്ക്ക് നാലാനകള്‍ അടങ്ങുന്ന സംഘം പാളം മുറിച്ച്‌ കടക്കുന്നതിനിടെ ഇതുവഴി വന്ന ഗുഡ്‌സ് ട്രെയിന്‍ കൂട്ടത്തിൽ ഒരു ആനയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.ആനയ്ക്ക് പിന്നീട് എഴുന്നേറ്റു നില്‍ക്കാൻ സാധിച്ചിരുന്നില്ല.ചികിത്സ നല്‍കാൻ വനം വകുപ്പ് നടത്തിയ ശ്രമങ്ങളും ഫലം കണ്ടില്ല.

Signature-ad

പ്രദേശത്ത് നിശ്ചയിച്ചിട്ടുള്ള വേഗ പരിധി പാലിക്കാത്തത് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.തുടർന്നാണ്  ലോക്കോ പൈലറ്റിനെതിരെ കേസെടുത്തത്.

Back to top button
error: