വിഷുക്കണിയാണ് വിഷുവിന്റെ പ്രധാന ചടങ്ങ്. വിഷുദിനത്തില്‍ രാവിലെ ഉണർന്നെഴുന്നേല്‍ക്കുമ്ബോള്‍ ആദ്യമായി കാണുന്ന കാഴ്ചയാണ് വിഷുക്കണി. ഇതിനെ ഒരു വർഷത്തെ മുഴൂവൻ ഐശ്വര്യത്തിന്റെ പ്രതീകമായാണ് കണക്കാക്കുന്നത്. വിഷുക്കൈനീട്ടവും പ്രധാന ആചാരമാണ്.
കുടുംബത്തിലെ മുതിർന്നവർ ഇളം തലമുറക്കാർക്ക് നല്‍കുന്ന പണമാണിത്. വിഷുക്കണിക്ക് വേണ്ട വിഭവങ്ങള്‍ നേരത്തെ തന്നെ ഒരുക്കി വെക്കാറുണ്ട്. വെള്ളരി, കണിക്കൊന്ന, പഴങ്ങള്‍, തേങ്ങ, നാണയത്തുട്ടുകള്‍ തുടങ്ങി നിരവധി ഇനങ്ങളാണ് വിഷുക്കണിക്കായി ഒരുക്കുന്നത്. തലേ ദിവസം രാത്രിയില്‍ തന്നെ കണി ഒരുക്കിവെക്കാറാണ് പതിവ്.
ഗൾഫിലും വിഷു ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി.കണിക്കുള്ള ഉല്‍പന്നങ്ങള്‍ കേരളത്തില്‍നിന്നും എത്തിക്കഴിഞ്ഞു. കണിക്കൊന്ന, കണി ചക്ക എന്നിവയാണ് ഇവയില്‍ പ്രധാനപ്പെട്ടവ. ടണ്‍ കണക്കിന് വിഷു വിഭവങ്ങളാണ് ഓരോ വിഷുവിനും കേരളത്തില്‍ നിന്നും ഗൾഫ് നാടുകളിലേക്കെത്തുന്നത്.
ഓണം കഴിഞ്ഞാല്‍ കേരളീയർ പ്രധാനമായും ആഘോഷിക്കുന്ന ഒന്നാണ് വിഷു . മലയാള മാസം മേടം ഒന്നിനാണ് കാർഷിക ഉത്സവമായ വിഷു ആഘോഷിക്കുന്നത്.തമിഴ്നാട്ടിലും വിഷുദിനമാണ് നവവത്സരമായി കൊണ്ടാടുന്നത്.
കണിയൊരുക്കാൻ വേണ്ട സാധനങ്ങള്‍:-
1.നിലവിളക്ക്
2. ഓട്ടുരുളി
3. ഉണക്കലരി
4. നെല്ല്
5.നാളികേരം
6. കണിവെള്ളരി
7. ചക്ക
8. മാങ്ങ
9. കദളിപ്പഴം
10.വാല്‍ക്കണ്ണാടി
11.ശ്രീകൃഷ്ണവിഗ്രഹം
12.കൊന്ന പൂവ്
13. എള്ളെണ്ണ/വെളിച്ചെണ്ണ
14.തിരി
15. കോടി മുണ്ട്
16. ഗ്രന്ഥം
17.നാണയങ്ങള്‍
18.സ്വർണ്ണം
19. കുങ്കുമം
20. കണ്മഷി
21. വെറ്റില
22. അടക്ക
23. ഓട്ടു കിണ്ടി
24. വെള്ളം