കർണാടകയിലെ പുതുവത്സര ആഘോഷമായ ഉഗാഡിയ്ക്ക് ശേഷം പുതിയ മുഖ്യമന്ത്രി അധികാരമേൽക്കുമെന്ന് മുതിർന്ന ബിജെപി എംഎൽഎ ബസംഗൗഡ പട്ടീൽ യാത്നാൽ. ബീജാപൂർ സിറ്റി എംഎൽഎയാണ് ബസംഗൗഡ. പുതിയ മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ വടക്കൻ ഭാഗത്തുനിന്നുള്ള ആളായിരിക്കും എന്നും അദ്ദേഹം പ്രവചിച്ചു.
ഒക്ടോബറിൽ തന്നെ ബസംഗൗഡ ഒരു പ്രവചനം നടത്തിയിരുന്നു. യെദ്യൂരപ്പ മുഖ്യമന്ത്രിയായി അധികനാൾ തുടരില്ലെന്നും വടക്കൻ മേഖലയിൽ നിന്നുള്ള ഒരാൾ മുഖ്യമന്ത്രി ആകും എന്നും അന്നും ബസംഗൗഡ പറഞ്ഞിരുന്നു.
ഈ മാസം ആദ്യം പാർട്ടി നിയമസഭാ സാമാജികരുടെ കൂടിക്കാഴ്ചയിൽ യെദ്യൂരപ്പയുമായി ബസംഗൗഡ സംസാരിച്ചിരുന്നു. ചില മണ്ഡലങ്ങളെ ലക്ഷ്യമിട്ടുള്ള ചിറ്റമ്മ നയത്തിനെതിരെ ഈ കൂടിക്കാഴ്ചയിൽ ബസംഗൗഡ ആഞ്ഞടിച്ചതായി റിപ്പോർട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകൻ ബി വൈ വിജയന്ദ്ര ഭരണത്തിൽ ഇടപെടുന്നതിനെ കുറിച്ചും ബസംഗൗഡ ആരോപണമുന്നയിച്ചിരുന്നു
അധികാരത്തിൽ തുടരാൻ യെദ്യൂരപ്പയ്ക്ക് പ്രായം ഒരു തടസ്സമാണ് എന്ന വിശകലനങ്ങൾ വന്നിരുന്നു. എന്നാൽ ഇത്തരം ആരോപണങ്ങളെ ബിജെപി സംസ്ഥാന നേതൃത്വം തള്ളിക്കളയുകയാണ്.