‘പവിഴമഴ’യും ‘മോഹമുന്തിരി’യും ‘ഒന്നാം കിളി പൊന്നാൺ കിളി’യും മലയാളിയെ ത്രസിപ്പിച്ച ഭാവഗീതങ്ങൾ
പാട്ടോർമ്മ
സുനിൽ കെ ചെറിയാൻ
1. മലയാള സിനിമാ സംഗീതരംഗത്ത് നവഭാവുകത്വം വിളമ്പിയ ‘പവിഴമഴയേ’ എന്ന പാട്ട് ‘അതിരൻ’ എന്ന ചിത്രത്തിലേതാണ്. റിലീസ് ചെയ്‌തത് 2019 ഏപ്രിൽ 12 ന്. പിഎസ് ജയഹരി സംഗീതം നൽകിയ ആദ്യചിത്രം. വിനായക് ശശികുമാർ രചന. ‘ജീവാംശമായി’ എന്ന ഗാനത്തിനു ശേഷം കെ.എസ് ഹരിശങ്കറിന്റെ സ്വരത്തിൽ മറ്റൊരു ഹിറ്റ്.
ഇതേ ദിവസമാണ് ‘മധുരരാജ’ റിലീസ്. ‘മോഹമുന്തിരി’ ഇൻസ്റ്റന്റ് ഹിറ്റായി. ബികെ ഹരിനാരായണൻ- ഗോപിസുന്ദർ-സിതാര കൃഷ്‌ണകുമാർ ത്രയം സംഗീതാസ്വാദകരെ ത്രസിപ്പിച്ചു.
2. ‘ഒന്നാം കിളി, പൊന്നാൺ കിളി’ പ്രിയദർശൻ മോഹൻലാൽ ടീമിൻ്റെ ‘കിളിച്ചുണ്ടൻ മാമ്പഴ’ത്തിലെ സൂപ്പർ ഹിറ്റ് ഗാനം. രചന ബീയാർ പ്രസാദ്. സംഗീതം: വിദ്യാസാഗർ (പ്രിയനുമൊത്ത് ആദ്യം).
3. പൂവ്വച്ചൽ ഖാദർ- ശ്യാം ടീം സമ്മാനിച്ച ‘വാസരം തുടങ്ങി’ സാജന്റെ മമ്മൂട്ടിച്ചിത്രം ചക്കരയുമ്മയിലെ (1984) ഹിറ്റ് ഗാനം. മമ്മൂട്ടിയോടൊപ്പം ഹിന്ദി നടി കാജൽ കിരണും ഗാനരംഗത്ത് നിറഞ്ഞാടി.
ഇതേ ദിവസം ബാലചന്ദ്രമേനോന്റെ ‘ഏപ്രിൽ 18’ റിലീസായി. ബിച്ചു- ഏറ്റി ഉമ്മർ ടീമിന്റെ ‘കാളിന്ദി തീരം തന്നിൽ’ ഹിറ്റ്. യേശുദാസിനൊപ്പം പാടിയത് ജാനകിദേവി. പിറ്റേ വർഷം മേനോന്റെ മണിച്ചെപ്പ് തുറന്നപ്പോൾ എന്ന ചിത്രത്തിൽ ജാനകിദേവി പാടി. പിന്നീട് അവരെ കേട്ടിട്ടില്ല.