ന്യൂഡൽഹി: സംഘർഷ സാധ്യത കണക്കിലെടുത്ത് ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര വിലക്ക് പ്രഖ്യാപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം.
ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഈ രണ്ട് രാജ്യങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഈ രണ്ട് രാജ്യങ്ങളിലും നിലവില്‍ താമസിക്കുന്നവർ എത്രയും വേഗം എംബസിയില്‍ രജിസ്റ്റർ ചെയ്യണമെന്നും നിർദ്ദേശമുണ്ട്.
ഇറാൻ ഇസ്രയേല്‍ സംഘർഷത്തിന് സാധ്യതയേറിയ സാഹചര്യത്തിലാണ് മുന്നറിയിപ്പെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേലിലേക്കുള്ള ഇന്ത്യൻ തൊഴിലാളികളുടെ റിക്രൂട്ട്മെന്റും തൽക്കാലം നിർത്തിവച്ചിട്ടുണ്ട്.