കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസില്‍ നിർദേശം നല്‍കിയിരിക്കുന്നത്. ഫിനാൻസ് ചുമതല ഉള്ള ഉദ്യോഗസ്ഥയെയാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുള്ളത്.
പിണറായി വിജയന്‍റെ മകള്‍ വീണ വിജയനും അവരുടെ സോഫ്റ്റ് വെയർ സ്ഥാപനമായ എക്സാലോജിക്കിനും കരിമണല്‍ കമ്ബനിയായ സിഎംആർഎല്ലില്‍ നിന്ന് ഇല്ലാത്ത സേവനത്തിന് ഒരു കോടി 72 ലക്ഷം രൂപ നല്‍കിയെന്നായിരുന്നു ആദായ നികുതി സെറ്റില്‍മെന്‍റ് ബോർഡിന്‍റെ കണ്ടെത്തല്‍. ഇതുകൂടാതെ ലോണ്‍ എന്ന നിലയിലും വീണയ്ക്ക് പണം നല്‍കിയിരുന്നു എന്നും പറയുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം തുടരുന്നതിനിടെയാണ് ഇഡിയുടെ അന്വേഷണവും നടക്കുന്നത്.
വീണ വീജയൻ, എക്സാലോജിക് കമ്ബനി, സിഎംആർഎല്‍, പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസി എന്നിവരാണ് നിലവില്‍ അന്വേഷണ പരിധിയിലുള്ളത്.സിഎംആർഎല്ലുമായുള്ള സാമ്ബത്തിക ഇടപാടിന് പുറമേ വീണ വിജയന്‍റെ സ്ഥാപനം നടത്തിയ മറ്റ് സാമ്ബത്തിക ഇടപാടുകളും പരിശോധിക്കുമോയെന്ന് വ്യക്തമല്ല.
അതേസമയം സംഭവത്തിൽ വീണാ വിജയനെയല്ലേ ചോദ്യം ചെയ്യേണ്ടതെന്നും ഏപ്രിൽ 26 കഴിഞ്ഞാൽ ഈ കേസ് നിലവിലുണ്ടാകുമോന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു.തോമസ് ഐസക്ക് വിഷയത്തിൽ കോടതി ഇഡിയെ എത്ര തവണ കണ്ടം വഴി ഓടിച്ചെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നുണ്ട്.