KeralaNEWS

കൊഞ്ചില്‍ നിന്നുണ്ടാകുന്ന അലര്‍ജി മരണകാരണമാകാം ; ലക്ഷണങ്ങള്‍ ഇതാണ് 

ക്ഷണത്തില്‍ നിന്നും അലർജിയുണ്ടാകുന്നത് പലരും നേരിടുന്ന പ്രശ്‌നമാണ്. ഈ അലർജി തിരിച്ചറിയപ്പെടാതെ പോയാല്‍ മരണം വരെ സംഭവിക്കാം.

കഴിഞ്ഞ ദിവസം ഉച്ചഭക്ഷണത്തിനിടെ കൊഞ്ച് കഴിച്ച്‌ അലർജിയുണ്ടായ യുവതി മരിച്ച സംഭവം പുറത്തു വന്നിരുന്നു.പാലക്കാട് സ്വദേശിനി നിഖിതയാണ് മരിച്ചത്.കൊഞ്ച് കഴിച്ചതിന് ശേഷം നിഖിതയ്‌ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കഴുത്തിന് നീരുവെച്ച്‌ ശ്വാസതടസമുണ്ടായി രക്തസമ്മർദ്ദം താഴ്ന്നു. ഇതോടെ യുവതിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഭക്ഷണത്തിലെ പ്രോട്ടീൻ ഘടകങ്ങളെ ദോഷകരമെന്നു തെറ്റിദ്ധരിച്ച്‌ ശരീരം പ്രതിപ്രവർത്തനം നടത്തുമ്ബോഴാണ് ഭക്ഷണ അലർജി ഉണ്ടാകുന്നത്. ഒരു തവണ  ഭക്ഷണത്തിലെ ഏതെങ്കിലും ഘടകത്തോട് ശരീരം പ്രതിപ്രവർത്തിക്കുകയാണെങ്കില്‍ പിന്നീട് ആ ഭക്ഷണം ചെറിയ അളവില്‍ കഴിച്ചാല്‍പ്പോലും അലർജി റിയാക്‌ഷൻ ഉണ്ടാകും. ഇത്തരത്തില്‍ ബഹുഭൂരിപക്ഷം പേർക്കും കൊഞ്ച് അലർജി ഉണ്ടാക്കുന്ന ഭക്ഷണമാണ്.

  • കൊഞ്ചില്‍ കാണപ്പെടുന്ന ഒരു പ്രത്യേക പ്രോട്ടീന്റെ സാന്നിധ്യത്തോട് ശരീരം അമിതമായി പ്രതികരിക്കും. പ്രതിരോധത്തില്‍ ഇത് ആൻ്റിബോഡികള്‍, ഹിസ്റ്റാമൈനുകള്‍, ചെമ്മീൻ അലർജി ലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന മറ്റ് രാസവസ്തുക്കള്‍ എന്നിവ ഉത്പാദിപ്പിക്കുന്നു. കൊഞ്ച് അലർജി ഉണ്ടെങ്കില്‍ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെ എന്നതിനെ പറ്റി നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് വ്യക്തമാക്കുന്നു.
Signature-ad

 

  • കൊഞ്ച് അലർജിയുടെ ഒരു സാധാരണ ലക്ഷണമാണ് ചൊറിച്ചില്‍. ചർമ്മത്തില്‍ വ്യാപിക്കുന്ന തിണർപ്പുകളില്‍ ചൊറിച്ചില്‍ ഉണ്ടാകാം. കണ്ണ്, വായ, ചർമ്മം എന്നിവിടങ്ങളിലാണ് കൂടുതലായി ചൊറിഞ്ചില്‍ അനുഭവപ്പെടുക.

 

  • അറ്റോപിക് ഡെർമറ്റൈറ്റിസ് എന്നും അറിയപ്പെടുന്ന ഒരു ത്വക്ക് രോഗാവസ്ഥയാണ് എക്സിമ. വരണ്ട ചർമ്മത്തിന്റെ തവിട്ട് -ചാര നിറത്തിലുള്ള പാടുകളും കഠിനമായ ചൊറിച്ചിലും ഇതിന്റെ സവിശേഷതയാണ്. കൈകള്‍, കാലുകള്‍, കണങ്കാല്‍, കൈ ത്തണ്ട, നെഞ്ച്, കൈമുട്ടുകള്‍, കാല്‍മുട്ടുകള്‍ എന്നിവയില്‍ പലപ്പോഴും ഈ പാടുകള്‍ പ്രത്യക്ഷപ്പെടുന്നു. ശരീരത്തില്‍ ദ്രാവകം നിറയുന്ന ചെറിയ മുഴകള്‍, വിണ്ടുകീറിയ തൊലി എന്നിവ പ്രകടമാകാം.
 
  • ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും നെഞ്ചുവേദനയുമാണ് മറ്റൊരു ലക്ഷണം.  അലർജിയുടെ ലക്ഷണങ്ങള്‍ വളരെ ഗുരുതരമായ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളായി പ്രകടമാകും.
 
  • ശ്വാസം മുട്ടല്‍, ചുമ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.തലകറക്കം, ബോധക്ഷയം എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍.  ചെമ്മീൻ അലർജി ഉണ്ടെങ്കില്‍ തളർച്ചയോ തലകറക്കമോ അനുഭവപ്പെടാം. കൂടാതെ,  മന്ദഗതിയിലുള്ള പള്‍സ് നിരക്ക്, ബോധം നഷ്ടപ്പെടുക എന്നിവയ്‌ക്ക് ഇടയാക്കും.

Back to top button
error: