KeralaNEWS

അനിൽ ആന്റണി വാങ്ങിയത് 25 ലക്ഷം, മറ്റൊരു ബിജെപി നേതാവ് വാങ്ങിയത് 10 ലക്ഷം: തെളിവുകൾ പുറത്തുവിടുമെന്ന് ദല്ലാൾ നന്ദകുമാർ

പത്തനംതിട്ട: യുപിഎ ഒന്നും രണ്ടും സർക്കാരുകളെ വിറ്റ് കാശാക്കിയ ഒരു ഇടനിലക്കാരനാണ് അനില്‍ ആന്റണിയെന്നും ഇനി ബിജെപിയുടെ കാലമാണെന്നു കണ്ടാണ് അങ്ങോട്ടേക്ക് ചാടിയതെന്നും ദല്ലാൾ നന്ദകുമാർ.

സി.ബി.ഐ സ്റ്റാൻഡിങ് കോണ്‍സല്‍ നിയമനത്തിന് തന്റെ കൈയില്‍നിന്ന് അനില്‍ ആന്റണി 25 ലക്ഷം കൈപ്പറ്റിയെന്നതിന് തെളിവുകള്‍ പുറത്തുവിടാൻ തയ്യാറാണെന്നും നന്ദകുമാർ വ്യക്തമാക്കി.

പത്തനംതിട്ടയില്‍ സംവാദത്തിനും അനില്‍ ആന്റണിയെ നന്ദകുമാർ വെല്ലുവിളിച്ചു. പണം നല്‍കിയെന്ന നന്ദകുമാറിന്റെ ആരോപണം നിഷേധിച്ച്‌ അനില്‍ ആന്റണി രംഗത്ത് വന്നതിന് പിന്നാലെയാണ് നന്ദകുമാർ തെളിവുകള്‍ പുറത്തുവിടാൻ തയാറാണെന്ന് വ്യക്തമാക്കിയത്.

Signature-ad

‘അനില്‍ ആന്റണി ഡല്‍ഹിയിലെ സൂപ്പർ ദല്ലാളാണ്. ഡിഫൻസ് മിനിസ്റ്റർ പദവി, യുപിഎ ഒന്നും രണ്ടും സർക്കാരുകളെ വിറ്റ് കാശാക്കിയ ഒരു ഇടനിലക്കാരനാണ് അനില്‍ ആന്റണി. തനിക്ക് പണം തിരിച്ച്‌ നല്‍കാൻ പിജെ കുര്യനും പിടി തോമസും ഇടപ്പെട്ടിട്ടുണ്ട്. പിജെ കുര്യൻ ഇടനിലക്കാരനായി നിന്നാണ് തന്റെ പണം തിരിച്ചുതന്നത്. 2014 ല്‍ എൻഡിഎ സർക്കാർ വന്നപ്പോള്‍ സിബിഐക്ക് താൻ പരാതി നല്‍കാനിരുന്നതായിരുന്നു. കുര്യൻ തന്നെ തടഞ്ഞു. അന്ന് പണം തിരികെ ലഭിച്ചതുകൊണ്ടാണ് പരാതി നല്‍കാതിരുന്നത്’- നന്ദകുമാർ പറഞ്ഞു.

പത്തനംതിട്ടയില്‍ സ്വന്തം ചിലവില്‍ സംവാദത്തിന് തയാറാണെന്നും അനില്‍ ആന്റണി തയാറാണോയെന്നും നന്ദകുമാർ ചോദിച്ചു. തനിക്ക് വിശ്വാസ്യത ഇല്ലെന്ന് പറഞ്ഞ അനില്‍ ആന്റണി തന്നെ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് സമ്മതിച്ചു. വിശ്വാസ്യത ഇല്ലാത്ത തന്നെ എന്തിന് ബന്ധപ്പെട്ടുവെന്നും അദ്ദേഹം ചോദിച്ചു. ഇത്തവണ സ്ഥാനാർഥിയായിട്ടുള്ള ബി‍ജെപിയുടെ ഒരു തീപ്പൊരി നേതാവ് തന്റെ കൈയില്‍ നിന്നും 10 ലക്ഷം രൂപ അക്കൗണ്ടില്‍ വാങ്ങിയിട്ടുണ്ടെന്നും നന്ദകുമാർ ആരോപിച്ചു.

Back to top button
error: