ന്യൂഡൽഹി: വയനാടിനെ കൂടാതെ ഉത്തര്‍പ്രദേശിലെ അമേഠിയിലും മത്സരിക്കാന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി.
എണ്‍പത് ലോകസഭാ സീറ്റുള്ള യുപിയില്‍ കോണ്‍ഗ്രസിന് വലിയ നിലയില്‍ സ്വാധീന ശേഷിയുള്ള രണ്ടേ രണ്ടു മണ്ഡലങ്ങളാണ് അമേഠിയും റായ്ബെറേലിയും. പണ്ടുകാലം മുതലേ ഗാന്ധി കുടുംബത്തിലുള്ളവരെ വിജയിപ്പിക്കുന്ന മണ്ഡലമായിരുന്നു രണ്ടും. പക്ഷെ 2019 ല്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധി സ്മൃതി ഇറാനിയോട് അപ്രതീക്ഷിതമായി പരാജയപ്പെടുകയായിരുന്നു.
55,000 വോട്ടുകള്‍ക്കായിരുന്നു രാഹുല്‍ പരാജയപ്പെട്ടത്.2004 മുതല്‍ 2019 വരെ അമേഠിയില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വിജയിച്ചിരുന്നു.