IndiaNEWS

ഗുജറാത്തില്‍ ബിജെപിക്കെതിരെ ക്ഷത്രീയ വിഭാഗം

അഹമ്മദാബാദ്: ഗുജറാത്തില്‍ കേന്ദ്ര മന്ത്രി പർഷോത്തം രുപാലയ്ക്കെതിരായ പ്രതിഷേധം കടുപ്പിച്ച്‌ ക്ഷത്രീയ സമുദായം.

ക്ഷത്രീയ സമുദായത്തെ ബിജെപി അപമാനിക്കുന്നുവെന്ന് ആരോപിച്ച്‌ നൂറുകണക്കിന് വനിതകൾ ഉൾപ്പെടെയാണ് രംഗത്തിറങ്ങിയത്.

പര്‍ഷോത്തം രൂപാല സ്ഥാനാർഥിത്വത്തില്‍ നിന്നും പിന്മാറണമെന്നാണ് ക്ഷത്രീയ സമുദായത്തിന്റെ ആവശ്യം.ബ്രിട്ടീഷുകാരോട് രാജ കുടുംബാംഗങ്ങള്‍ സന്ധി ചെയ്തുവെന്നും സ്ത്രീകളെ വിവാഹം ചെയ്തു നല്‍കിയെന്നുമുള്ള രൂപാലയുടെ പ്രസ്താവനയാണ് വിവാദമായത്

Signature-ad

പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ കർണിസേന നേതാവ് രാജ് ഷെഖാവത്തിനെ എയർപോർട്ടില്‍ വച്ച്‌ ബലമായി പോലീസ് കസ്റ്റഡിയിലെടുത്തു.അറസ്റ്റിനിടെ ഷെഖാവത്തിന്റെ ടർബൻ പോലീസ് അഴിച്ചു മാറ്റിയിരുന്നു.ഇത് കൂടുതൽ പ്രതിഷേധങ്ങൾക്ക് ഇടയാക്കി.സംഭവത്തീൽ പ്രധാനമന്ത്രി നരേന്ദ്രമോദി റിപ്പോർട്ട്‌ തേടിയിട്ടുണ്ട്.

Back to top button
error: