KeralaNEWS

ശ്രീരാമന് ഹനുമാനോട് എത്ര ഭക്തിയുണ്ടോ, അതിലും വലിയ ഭക്തിയാണ് കൊല്ലത്തെ സ്ഥാനാർത്ഥിക്ക് നരേന്ദ്ര മോദിയോട്: ഗണേഷ് കുമാർ

തിരുവനന്തപുരം: ശ്രീരാമന് ഹനുമാനോട് എത്ര ഭക്തിയുണ്ടോ നരേന്ദ്ര മോദിയോട് അത്രയും ഭക്തിയുള്ള ആളുമായിയാണ് മുകേഷ് കൊല്ലത്ത് മത്സരിക്കുന്നതെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍.

നരേന്ദ്ര മോദിയ്ക്ക് സ്തുതി പാടുകയാണ് കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.പ്രേമചന്ദ്രന്റെ വീട്ടിലെ പൂജാമുറിയില്‍ നരേന്ദ്ര മോദിയുടെ പടം കണ്ടേക്കും.പ്രധാനമന്ത്രിയുടെ വിരുന്ന് ഉണ്ണാന്‍ പോയത് പ്രശ്നമില്ല. ഫ്രീയായി കിട്ടുന്നത് തിന്നാന്‍ ചിലര്‍ പോകും. നടന്ന് കള്ളം പറയുന്നയാളാണ് എന്‍.കെ. പ്രേമചന്ദ്രനെന്നും മന്ത്രി പറഞ്ഞു.

Signature-ad

പ്രേമചന്ദ്രനേക്കാളും വലിയ ബി ജെ പി ഭക്തന്‍ ഷിബു ബേബി ജോണ്‍ ആണെന്നും കെ ബി ഗണേഷ് കുമാര്‍ പ്രതികരിച്ചു. ഗുജറാത്ത് സന്ദര്‍ശിച്ച ഷിബു ബേബി ജോണ്‍ പറഞ്ഞത് ഗുജറാത്തിനെ കണ്ടു പഠിക്കാനാണ്. അവിടെയൊന്നും പഠിക്കാനില്ല.ഷിബു ബേബി ജോണിന്റെ അനുവാദം വേണ്ട പ്രേമചന്ദ്രന് ബി ജെ പിയില്‍ പോകാനെന്നും കെ ബി ഗണേഷ് കുമാര്‍ പരിഹസിച്ചു.

നരേന്ദ്രമോദിക്കെതിരെയും ഗണേഷ്‌കുമാര്‍ പ്രതികരിച്ചു. ബാബരി മസ്ജിദ് പൊളിച്ച്‌ അമ്ബലം പണിത ശേഷം മോദി അബുദാബിയില്‍ പോയി അമ്ബലം ഉദ്ഘാടനം ചെയ്തു. ലജ്ജയില്ലേ മോദിക്കെന്നും ഗണേഷ് കുമാര്‍ ചോദിച്ചു.

തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയേയും ഗതാഗത മന്ത്രി പരിഹസിച്ചു.ജീവിതത്തില്‍ നോമ്ബ് കഞ്ഞി കാണാത്ത വിധത്തില്‍ തള്ളവിരല്‍ ഇട്ട് നക്കി കുടിക്കുകയായിരുന്നു സുരേഷ് ഗോപി. ഈ നാടകം ആളുകളെ കബളിപ്പിക്കാനാണ്.തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള മാതാവിന്റെ പള്ളികള്‍ കാണാതെയാണ് സുരേഷ് ഗോപി തൃശ്ശൂരില്‍ എത്തി കിരീടം സമര്‍പ്പിച്ചത്. ചെമ്ബ് പൂശിയ സ്വര്‍ണ്ണം കിരീടം കൊടുത്ത് പറ്റിച്ചപ്പോള്‍ എടുത്തു കൊണ്ട് പോകാന്‍ മാതാവ് പറഞ്ഞു.മണിപ്പൂരില്‍ ന്യൂനപക്ഷങ്ങളെ കൊന്നു തള്ളിയപ്പോള്‍ കണ്ടില്ലെന്ന് നടിച്ച പ്രധാനമന്ത്രിയുടെ പ്രഥമ ശിഷ്യനാണ് സുരേഷ് ഗോപി. നമ്മള്‍ അലൂമിനിയം പ്ലേറ്റ് വാങ്ങിയാല്‍ ഇന്‍കം ടാക്സുകാരന്‍ വീട്ടില്‍ വരും.ചെമ്ബില്‍ ബിരിയാണി കൊടുത്തയച്ചെന്ന് മുഖ്യമന്ത്രിയ്ക്ക് എതിരെ ആരോപണം ഉന്നയിച്ചവരാണ് സ്വര്‍ണ്ണ പ്ലേറ്റ് പ്രധാനമന്ത്രിയ്ക്ക് കൊടുക്കുന്നത്.

രാഹുല്‍ഗാന്ധിയെ വിമര്‍ശിക്കാനും ഗണേഷ്‌കുമാര്‍ മറന്നില്ല.പ്രധാനമന്ത്രിയെ പിടിച്ച്‌ കെട്ടുമെന്ന് പറഞ്ഞ് ഡല്‍ഹിയ്ക്ക് പോയിട്ട് രാഹുല്‍ ഗാന്ധി കെട്ടിപ്പിടിച്ചു. റോഡില്‍ നടന്ന് തെണ്ടി തിരിയാതെ രാഹുല്‍ ഗാന്ധി എന്തുകൊണ്ട് പ്രതിപക്ഷ നേതാവിന്റെ കസേര ഏറ്റെടുത്തില്ല ? അത് മറ്റൊരാളുടെ തലയില്‍ വെച്ച്‌ വിദേശയാത്രയിലാണ്. പെറ്റ തള്ളയ്ക്ക് പോലും അറിയില്ല എവിടെയാണെന്ന്.കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ രാഹുല്‍ ഗാന്ധി നടത്തിയ യാത്ര ബിജെപിയ്ക്ക് ആളെ കൂട്ടികൊടുക്കാന്നുള്ള യാത്രയായി മാറി.

ബോബനും മോളിയിലെ പൂച്ചയാണ് ആലപ്പുഴയില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സി വേണുഗോപാല്‍. ചിലര്‍ പറയുന്നു അത് പട്ടിയാണെന്ന് പക്ഷേ അസഭ്യം ആകുമെന്നതുകൊണ്ട് താന്‍ അത് പറയുന്നില്ല. രാഹുല്‍ ഗാന്ധിയുടെ കൂടെ എല്ലായിടവും കാണും. പക്ഷേ ഒരു കാര്യവും ഇല്ല.പൂച്ച എന്തേലും ചെയ്യുമെന്ന് തോന്നലുണ്ടാക്കും പക്ഷേ ഒന്നും ചെയ്യില്ല- ഗണേഷ് കുമാർ പറഞ്ഞു.

Back to top button
error: