കൈമനം കരുമം റോഡില്‍ പാലറതീർഥം വീട്ടില്‍ മുരുകേശൻപിള്ളയെയാണ് തിരുവനന്തപുരം സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
തിരുനെല്‍വേലിയില്‍ ടി.ടി.ഇ, ഗ്രൂപ്-ഡി, ഗ്രൂപ്-സി, നഴ്സിങ്, എൻജിനീയറിങ് തസ്തികകളില്‍ ആയിരുന്നു ജോലി ഒഴിവുള്ളതായി ഉദ്യോഗാർഥികളെ അറിയിച്ച് പണം തട്ടിയത്. ഉദ്യോഗാർഥികളില്‍നിന്ന്, ആറു ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ ഇയാള്‍ കൈപ്പറ്റി.
തമ്ബാനൂരുള്ള ഇയാളുടെ റെയില്‍വേ ക്വാർട്ടേഴ്സിലായിരുന്നു പണം കൈമാറ്റം.വിശ്വാസമുണ്ടാക്കാൻ ഇയാളുടെ പേരിലുള്ള ചെക്കുകള്‍ ഈടായി നല്കി. ഇത്തരത്തില്‍ നിരവധി പേരില്‍നിന്ന് 1.04 കോടി രൂപ ഇയാള്‍ തട്ടിയെടുത്തു.ഒടുവിൽ ഉദ്യോഗാർഥികള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെ ഇയാള്‍ ഒളിവില്‍ പോയി. 11 പരാതികളിലാണ് മുരുകേശൻപിള്ളക്കെതിരെ തമ്ബാനൂർ പൊലീസിൽ മാത്രമുള്ളത്.
തിരുവനന്തപുരം സിറ്റി ഡി.സി.പി നിതിന്‍ രാജിന്റെ നേതൃത്വത്തില്‍ സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് അസിസ്റ്റൻറ് കമീഷണർ ഷെരിഫ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കരമനയില്‍നിന്ന് അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തില്‍ എസ്.ഐമാരായ അനീഷ് ജയാലാലുദ്ദീൻ, സീനിയർ സിവില്‍ പൊലീസ് ഓഫിസർമാരായ അഖില്‍ ദേവ്, ലെനു എന്നിവരും ഉള്‍പ്പെട്ടിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.