തിരുവല്ല: നിയന്ത്രണം വിട്ട ബുള്ളറ്റില്‍ നിന്ന് തെറിച്ചു വീണയാളിന്റെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങി. തിരുവല്ല – കായംകുളം സംസ്ഥാന പാതയിൽ കാവുംഭാഗത്തായിരുന്നു സംഭവം.
മതില്‍ഭാഗം സർഗ്ഗം വീട്ടില്‍ എൻ. ശ്രീകുമാർ (52) ആണ് മരിച്ചത്.തിങ്കളാഴ്ച വൈകിട്ട് ആറരയോടെ കാവുംഭാഗം ജംഗ്ഷന് സമീപം ആയിരുന്നു അപകടം.
നിയന്ത്രണം വിട്ട് മറിഞ്ഞ ബുള്ളറ്റില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ ശ്രീകുമാറിന്റെ ശരീരത്തിലൂടെ പിന്നാലെ വന്ന ലോറി കയറി ഇറങ്ങുകയായിരുന്നു. ഉടൻ തന്നെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: ബിനു.മക്കള്‍: എസ്. ശരത്ത്, എസ്. അഭിജിത്ത്. സംസ്കാരം പിന്നീട്.