ഇടുക്കി: ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു. തോപ്രാംകുടി സ്കൂള്‍ സിറ്റി മങ്ങാട്ടുകുന്നേല്‍ പരേതനായ സിബിയുടെ മകള്‍ ശ്രീലക്ഷ്മി(14)യാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചശേഷം പാത്രം കഴുകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തങ്കമണി സെന്റ് തോമസ് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. സംസ്കാരം ഇന്നു രണ്ടിന് വീട്ടുവളപ്പില്‍. അമ്മ: രജിത. സഹോദരങ്ങള്‍: വിഷ്ണുപ്രസാദ്, ശിവപ്രസാദ്.