എറണാകുളം: മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പെട്ട പത്തൊമ്ബതുകാരനെ കാണാതായി. പാലക്കാട് ചിറ്റൂര്‍ സ്വദേശി കാമത്ത് ശ്രീമിത്രു (19)വിനെയാണ് കാണാതായത്.
സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.മൂവാറ്റുപുഴ – തൊടുപുഴ റോഡില്‍ കടത്ത് കടവിലാണ് അപകടമുണ്ടായത്.
അതേസമയം മൂവാറ്റുപുഴ നെടിയാമല പാറക്കടവില്‍ കുളിക്കാനെത്തിയ മുത്തശ്ശിയും പേരക്കുട്ടിയൂം മുങ്ങിമരിച്ചു.മൂവാറ്റുപുഴ രണ്ടാര്‍കര കിഴക്കേക്കുടിയില്‍ ആമിന (65), മകളുടെ മകള്‍ ഫര്‍ഹ ഫാത്തിമ (11) എന്നിവരാണ് മരിച്ചത്.ഇവർക്കൊപ്പമുണ്ടായിരുന്ന ആമിനയുടെ മകന്റെ മകള്‍ ഹന ഫാത്തിമ (10) കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.