“ക്ലാര: ഞാന്‍ ഇപ്പോഴും ഓര്‍ക്കും…ഓരോ മുഖം കാണുമ്പോഴും ഓര്‍ക്കും
ജയകൃഷ്ണന്: മുഖങ്ങളുടെ എണ്ണം അങ്ങിനെ കൂടിക്കൊണ്ടിരിക്കുകയല്ലേ…
ജയകൃഷ്ണന്: പിന്നെ മറക്കാതെ
ക്ലാര: പക്ഷേ എനിക്ക് മറക്കണ്ട….”
ക്ലാരയായി സുമലതയും ജയകൃഷ്ണനായി മോഹൻലാലുമാണ് സിനിമയിൽ അഭിനയിച്ചത്.. 1987ലാണ് പത്മരാജന്റെ സംവിധാനത്തിൽ തൂവാനത്തുമ്പികള്‍ സിനിമാസ്വാദകരുടെ മനസിലേക്ക് പറന്നിറങ്ങിയത്. ജയകൃഷ്ണനും ക്ലാരക്കുമൊപ്പം മഴയും തൂവാനത്തുമ്പികളില്‍ നിറഞ്ഞുനിന്നു. ദ്വന്ദ്വ വ്യക്തിത്വങ്ങളിലൂടെ കടന്നു പോകുന്ന മോഹന്‍ലാലിന്റെ ജയകൃഷ്ണനും മഴയ്ക്കൊപ്പം വരുന്ന സുമലതയുടെ ക്ലാരയും ഇപ്പോഴും ഏറ്റവും അടുത്ത നമിഷത്തില്‍ കണ്ടതുപോലെ നമ്മുടെ മുന്നിലുണ്ട്. എക്കാലത്തേയും മികച്ച സ്ത്രീ കഥാപാത്രങ്ങളിലൊന്നായിരുന്നു ക്ലാര. ഇപ്പോഴും പ്രണയമെന്നും മഴയെന്നും പറയുമ്പോള്‍ ക്ലാരയെ അല്ലാതെ മറ്റാരെയും മലയാളിക്ക് ഓര്‍ക്കാന്‍ സാധിക്കില്ലെന്ന് പറയുമ്പോള്‍ അത് സുമലത എന്ന അഭിനത്രിയുടെ അഭിനയമികവ് കൂടിയാണ്.
1991-ലാണ് സുമലത വിവാഹിതയാകുന്നത്. പ്രശസ്ത കന്നഡ ചലച്ചിത്രനടൻ ആംബരീഷിനെയാണ് സു