ന്യൂഡൽഹി: ബി.ജെ.പിയ്ക്കെതിരേ വാഷിങ് മെഷീൻ പരസ്യവുമായി കോണ്‍ഗ്രസ്. അഴിമതിക്കാരെ വെളുപ്പിച്ചെടുക്കുന്ന വാഷിങ് മെഷീനാണ് ബി.ജെ.പി എന്ന അർഥത്തിലാണ് കോണ്‍ഗ്രസ് പരസ്യം പുറത്തുവിട്ടിരിക്കുന്നത്.
വാഷിങ് മെഷീന്റെ അകത്തുനിന്ന് പുറത്തുവരുന്ന ബി.ജെ.പി നേതാവിന്റെ ചിത്രമാണ് പരസ്യത്തില്‍. ദേശീയ ദിനപത്രങ്ങളിലാണ് പരസ്യം നല്‍കിയിരിക്കുന്നത്.
പ്രതിപക്ഷത്തുള്ള നേതാക്കള്‍ ബി.ജെ.പി യിലേക്ക് കൂടുമാറിയതിന് പിന്നാലെ കേന്ദ്ര ഏജൻസികളുടെ നടപടികള്‍ നിർത്തിവെക്കുന്നതായി വിമർശനങ്ങളുണ്ടായിരുന്നു. ഇത് സംബന്ധിച്ച് പല റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
2014-ന് ശേഷം കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് വിധേയരായ പ്രതിപക്ഷത്തുള്ള 25 പ്രമുഖ നേതാക്കളില്‍ ബി.ജെ.പിയില്‍ ചേർന്നതിനു ശേഷം 23-പേർക്കെതിരേയുള്ള നടപടികള്‍ നിർത്തിവെച്ചതായി ഇന്ത്യൻ എക്സ്പ്രസാണ് റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് ബി.ജെ.പി യെ പരിഹസിച്ച് കോണ്‍ഗ്രസ് പരസ്യം പുറത്തിറക്കിയത്.