ദുബൈയിൽ ഒരു ജോലി ഏവരുടെയും സ്വപ്നമാണ്. വിദഗ്ധ തൊഴിൽ അന്വേഷിക്കുന്നവർക്കും ഈ നഗരം ഏറെ ആകർഷകമാണ്. ഏറ്റവും പുതിയ ‘വർക്ക് ബണ്ടിൽ’ (Dubai Work Bundle) ദുബൈ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള മികച്ച അവസരമാണ്. ഇത് വിദഗ്ധ തൊഴിലാളികൾക്കായി സൃഷ്ടിച്ച പ്രത്യേക വിസ പാക്കേജാണ്. മാർച്ച് 6 ന് ആരംഭിച്ച സംരംഭം വിദേശത്ത് നിന്നുള്ള ജീവനക്കാരെ നിയമിക്കുന്നതിനുള്ള മുഴുവൻ പ്രക്രിയയും ലളിതമാക്കുന്നു
ഒരു പ്ലാറ്റ്ഫോമിൽ 8 സേവനങ്ങൾ ലഭ്യമാകും വർക്ക് ബണ്ടിൽ. തൊഴിൽ പെർമിറ്റും റെസിഡൻസി വിസയും അനുവദിക്കുക, പുതുക്കുക, റദ്ദാക്കുക, മെഡിക്കൽ ഫിറ്റ്നസ് പരിശോധന, തിരിച്ചറിയൽ കാർഡിനായി വിരലടയാളം എടുക്കുക തുടങ്ങിയ സേവനങ്ങളാണ് പ്ലാറ്റ്ഫോമിൽ ലഭ്യമാകുക. അഞ്ച് ദിവസത്തിനം നടപടികൾ പൂർത്തിയാക്കാം.
ദുബൈ വർക്ക് ബണ്ടിൽ എഞ്ചിനീയറിംഗ്, ഐടി, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, വിനോദസഞ്ചാരം എന്നിവയും മറ്റ് വിദഗ്ധ മേഖലകളും ഉൾപ്പെടുന്നു. ദുബൈ സാമ്പത്തിക- വിനോദസഞ്ചാര വകുപ്പിന്റെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഗുണങ്ങൾ
★ യുഎഇയിൽ ജോലി ചെയ്യാനുള്ള അനുമതി നൽകുന്ന വിസ.
★ വേഗത്തിലുള്ള വിസ പ്രക്രിയ
★ എമിറേറ്റ്സ് ഐഡി ലഭിക്കാനുള്ള സഹായം
★ ബാങ്കുകളിൽ അക്കൗണ്ട് തുറക്കാനുള്ള സഹായം
സവിശേഷതകൾ
◾എട്ട് സേവനങ്ങൾ ഒരൊറ്റ പ്ലാറ്റ്ഫോമിൽ
◾അഞ്ച് വ്യത്യസ്ത വെബ്സൈറ്റുകൾക്ക് പകരം ഒരു പ്ലാറ്റ്ഫോം ഉപയോഗിക്കാം
◾ആവശ്യമായ രേഖകളുടെ എണ്ണം 16 ൽ നിന്ന് 5 ആയി
◾ സേവന കേന്ദ്രങ്ങളിൽ 7 തവണ പോകേണ്ടിയിരുന്നത് 2 തവണ മാത്രമായി ചുരുങ്ങി.
◾ഇടപാട് പൂർത്തിയാക്കാൻ എടുക്കുന്ന സമയം 30 ദിവസത്തിൽ നിന്ന് 5 ദിവസമായി
സേവനങ്ങൾ
☸ റസിഡൻസി നൽകൽ
☸ വർക്ക് പെർമിറ്റ്
☸ മെഡിക്കൽ പരിശോധന
☸ വിരലടയാളം
☸ റസിഡൻസി റദ്ദാക്കൽ
☸ റസിഡൻസി പുതുക്കൽ
☸ റസിഡൻസി മാറ്റൽ.
യോഗ്യത
❥ പ്രസക്തമായ മേഖലയിലെ വിദ്യാഭ്യാസ യോഗ്യത
❥ അനുഭവ പരിചയം ആവശ്യമാണ്
ആദ്യ ഘട്ടമായി ‘ഇൻവെസ്റ്റ് ഇൻ ദുബൈ’ പ്ലാറ്റ്ഫോമിലാണ് വർക്ക് ബണ്ടിൽ നൽകുക. ഇതു വഴി ഈ ഫെഡറൽ, ലോക്കൽ ഗവൺമെൻ്റ് സ്ഥാപനങ്ങളിൽ നിന്നുള്ള സേവനങ്ങൾ ആക്സസ് ചെയ്യാൻ കഴിയും.
➖ ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MOHRE).
➖ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബൈ (GDRFAD).
➖ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP).
➖ ദുബൈ ആരോഗ്യം
➖ ഡിജിറ്റൽ ദുബൈ
➖ ഇൻഷുറൻസ് പൂൾ.
➖ ദുബൈ സാമ്പത്തിക, ടൂറിസം വകുപ്പ് (DET)
‘വർക്ക് ബണ്ടിൽ’ സേവനം ഉപയോഗിക്കുന്നത് എങ്ങനെ…?
❖ ഇൻവെസ്റ്റ് ഇൻ ദുബൈ പ്ലാറ്റ്ഫോമിൽ ലോഗിൻ ചെയ്യുക. കമ്പനി ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗ് ഇൻ ചെയ്ത് ജീവനക്കാരൻ്റെ വിശദാംശങ്ങളുള്ള ഒരു അപേക്ഷാ ഫോം അപ്ലോഡ് ചെയ്യുക. നിങ്ങൾ തൊഴിൽ കരാറും അപ്ലോഡ് ചെയ്യേണ്ടതുണ്ട്.
❖ ഈ ഘട്ടങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞാൽ, വർക്ക് പെർമിറ്റും ഇൻഷുറൻസും ഇഷ്യൂ ചെയ്തതായി അറിയിപ്പ് ലഭിക്കും.
❖ തുടർന്ന് നൽകിയിട്ടുള്ള എൻട്രി പെർമിറ്റിൽ ജീവനക്കാരന് യുഎഇയിലേക്ക് വരാം. അവർ രാജ്യത്ത് പ്രവേശിച്ചുകഴിഞ്ഞാൽ, അതേ പ്ലാറ്റ്ഫോമിലൂടെ അവരുടെ വരവിനെ കുറിച്ച് നിങ്ങൾക്ക് അറിയിപ്പ് ലഭിക്കും.
❖ പ്ലാറ്റ്ഫോമിലൂടെ ജീവനക്കാരുടെ മെഡിക്കൽ ചെക്കപ്പുകൾക്കായി അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യാം.
❖ അവസാനമായി, അവരുടെ എമിറേറ്റ്സ് ഐഡി ഫിംഗർപ്രിൻ്റ് സ്കാനിനായി നിങ്ങൾക്ക് ഓൺലൈനായി അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യാം.
❖ അത് ചെയ്തുകഴിഞ്ഞാൽ, നിങ്ങൾ നൽകിയ വിലാസത്തിലേക്ക് ജീവനക്കാരൻ്റെ എമിറേറ്റ്സ് ഐഡി അയക്കും.