ആലുവ: എടയാർ തോട്ടുവയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ പുതുച്ചേരിയില്‍ നിന്നുള്ള 3.5 ലിറ്റർ മദ്യവുമായി ബീഹാർ മധോപൂർ സ്വദേശി സന്തോഷ് മുഖിയ (36) അറസ്റ്റിലായി.
വാടക വീട് കേന്ദ്രീകരിച്ച് മദ്യവില്പന നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ വരാപ്പുഴ എക്സൈസ് ഇൻസ്പെക്ടർ എം.പി. പ്രമോദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
എടയാറിലെ വാടക വീട്ടില്‍ നിന്ന് മദ്യം കണ്ടെടുത്ത ശേഷം പ്രതി ജോലി ചെയ്തിരുന്ന എടയാർ ഓയില്‍ കമ്ബനിയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു