ചലച്ചിത്ര പിന്നണി ഗായിക ചിത്ര അരുണിന്റെ ഫേസ്ബുക്ക് പേജ് അജ്ഞാതർ ഹാക്ക് ചെയ്തു. ഈ അക്കൗണ്ടിലൂടെ ഇപ്പോള്‍ അശ്ലീല വിഡിയോകള്‍ സ്റ്റോറികളായും റീല്‍സുകളായും പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാ ണ്.
മൂന്നു മാസം മുമ്ബാണ് തന്റെ പേജ് ഹാക്ക് ചെയ്തതതെന്നും സൈബർ സെല്ലിലും ഫേസ്ബുക്കിനും നേരിട്ട് പരാതി നല്‍കിയെങ്കിലും നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നും ചിത്ര അരുണ്‍ പറയുന്നു.
കുറച്ചുനാളുകള്‍ക്കു ശേഷം ഈ അക്കൗണ്ടിലൂടെ അശ്ലീല വിഡിയോകള്‍ പ്രചരിക്കാൻ തുടങ്ങിയിരിക്കുകയാണ്. സുഹൃത്തുക്കളാണ് ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയതെന്നും എന്നാല്‍ തനിക്ക് ഒന്നും ചെയ്യാൻ സാധിക്കുന്നില്ലെന്നും ഗായിക വ്യക്തമാക്കി.
തുടർന്ന് ഈ പേജ് റിപ്പോർട്ട് ചെയ്ത് ബ്ലോക്കാക്കണമെന്ന അഭ്യർഥനയുമായി ചിത്ര അരുണ്‍ തന്നെ നേരിട്ട് സോഷ്യല്‍ മീഡിയില്‍ രംഗത്തുവന്നിട്ടുണ്ട്. മൂന്നു മാസം മുമ്ബ് അക്കൗണ്ട് ഹാക്ക് ചെയ്ത ശേഷം പേജ് തുറക്കാൻ കഴിയാത്ത അവസ്ഥയിലായെന്നും ചിത്ര പറയുന്നു. പുതിയ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ഗായികയുടെ അഭ്യർഥന.