ബിജെപി ജില്ലാ കാര്യാലയമായ നമോ ഭവനില്‍ നടന്ന ചടങ്ങില്‍ മുന്‍ കേന്ദ്ര മന്ത്രിയും കേരള പ്രഭാരിയുമായ പ്രകാശ് ജാവ്ദേക്കര്‍ ഇവരെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
കൊച്ചിന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ടും അഖില കേരള എഴുത്തച്ഛന് സമാജം മുന്‍ അധ്യക്ഷനുമായ അഡ്വ. എം.എ.കൃഷ്ണനുണ്ണി, കെപിസിസി വിചാര്‍ വിഭാഗ് ഭാരവാഹിയും കോണ്‍ഗ്രസ് ചേര്‍പ്പ് മണ്ഡലം സെക്രട്ടറിയുമായ സി.എന്‍ സജി, ജില്ലാ സഹകരണ ബാങ്ക് മുന്‍ ഡയറക്ടര്‍ കെ.ജി. അരവിന്ദാക്ഷന്, പ്രിയദര്‍ശിനി പബ്ളിക്കേഷന്‍ സൊസൈറ്റി ജില്ലാ ജോയിന്റ് സെക്രട്ടറിയും എഴുത്തഛന് സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ വി.എ. രവീന്ദ്രന് എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പത്മജ വേണുഗോപാലിന് പിന്നാലെയാണ് കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് എത്തുന്നത്.കോണ്‍ഗ്രസില്‍ നിരവധി അതൃപ്തരുണ്ടെന്നും കൂടുതല്‍ നേതാക്കള്‍ വരുംദിവസങ്ങളില്‍ ബിജെപിയിലേക്കെത്തുമെന്നും ഇവർ പറഞ്ഞു.