IndiaNEWS

ഈറോഡിലുണ്ടായ ബൈക്കപകടത്തില്‍ മലയാളി യുവാവിനും യുവതിക്കും ദാരുണാന്ത്യം 

സേലം: തമിഴ്‌നാട്ടിലെ ഈറോഡിലുണ്ടായ ബൈക്കപകടത്തില്‍ കോതമംഗലം സ്വദേശികളായ യുവാവും യുവതിയും മരിച്ചു.

നെല്ലിമറ്റം കുറുങ്കുളം പുതു പറമ്ബില്‍ മണിയപ്പന്‍റെ മകൻ മനു (25), വാരപ്പെട്ടി ഇഞ്ചൂർ ഓലിക്കല്‍ സേവ്യറുടെ മകള്‍ ഹണി (24) എന്നിവരാണ് മരിച്ചത്.

ബംഗളൂരുവില്‍ ബ്യൂട്ടിഷനായ മനുവും അധ്യാപികയായ ഹണിയും ബൈക്കില്‍ ബംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെ സേലം എത്തുന്നതിന് 50 കി.മീ മുൻപ് ചീത്തോട് വച്ച്‌ രാവിലെ അഞ്ചോടെ അപകടത്തില്‍പ്പെടുകയായിരുന്നു.

Signature-ad

മീഡിയനില്‍ ഇടിച്ച്‌ ബൈക്ക് മറിയുകയും റോഡില്‍ വീണ ഇരുവരുടെയും ദേഹത്ത് കൂടെ ബസ് കയറി ഇറങ്ങുകയുമായിരുന്നു. ഇരുവരും തത്ക്ഷണം മരിച്ചു. മൃതദേഹം പെരുന്തുറ ഐ.ആർ.ടി.ടി മെഡിക്കല്‍ കോളജ് മോർച്ചറിയില്‍.

Back to top button
error: