എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വൈക്കത്തിന് പുറമേ ഏറ്റുമാനൂരില്‍ കൂടി ഇടതുമുന്നണിക്ക് വിജയിക്കാന്‍ കഴിഞ്ഞെങ്കിലും ബാക്കിയുളള അഞ്ചു മണ്ഡലങ്ങളും യു.ഡി.എഫിന്റെ കൈവശമാണ്.
കോട്ടയം, പുതുപ്പള്ളി, പാലാ, കടുത്തുരുത്തി, പിറവം എന്നിവയാണു യു.ഡി.എഫ്. മണ്ഡലങ്ങള്‍. തോമസ് ചാഴികാടന്റെ സ്വീകാര്യതയാണു എല്‍.ഡി.എഫിന്റെ തുറുപ്പുചീട്ട്. എം.പി.എന്ന നിലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും ചാഴികാടന് തുണയാകുമെന്ന് എല്‍.ഡി.എഫ് കണക്കുകൂട്ടുന്നു. എം.പി.മാരുടെ പ്രാദേശിക വികസന ഫണ്ട് ചെലവഴിച്ചതില്‍ സംസ്‌ഥാനത്ത് ഒന്നാമതെത്താന്‍ കഴിഞ്ഞതിലുളള അംഗീകാരം തെരഞ്ഞെടുപ്പില്‍ ജനം നല്‍കുമെന്നാണ് ഇടതുക്യാമ്ബ് വിലയിരുത്തുന്നത്.
അതേസമയം കഴിഞ്ഞ തവണ യു.ഡി.എഫ്. സ്‌ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച ആള്‍ ഇത്തവണ ഇടതുമുന്നണിക്കായി മത്സരിക്കുന്നതിനെതിരേ ജനരോക്ഷം ഉണ്ടാകുമെന്നാണ് യു.ഡി.ഫിന്റെ കണക്കുകൂട്ടല്‍. അതോടൊപ്പം കേരള കോണ്‍ഗ്രസ് സ്‌്ഥാപക ചെയര്‍മാന്‍ കെ.എം ജോര്‍ജിന്റെ മകന്‍ ഫ്രാന്‍സിസ് ജോര്‍ജ് യു.ഡി.എഫിന് വേണ്ടി മത്സരിക്കുന്നത് ഗുണകരമാകുമെന്ന പ്രതീക്ഷയും യു.ഡി.എഫ്. വെച്ചുപുലര്‍ത്തുന്നു.
ബി.ഡി.ജെ.എസ്. സംസ്‌ഥാന അധ്യക്ഷന്‍ തന്നെ കോട്ടയത്ത് മത്സരിക്കുന്നത് ചരിത്രം സൃഷ്‌ടിക്കാനാണെന്നാണ് എന്‍.ഡി.എയുടെ അവകാശവാദം. കേന്ദ്രം ഭരിക്കാന്‍ സാധ്യതയുള്ള മുന്നണിയുടെ പ്രതിനിധി വിജയിക്കണമെന്ന് ജനം ചിന്തിക്കുന്ന സാഹചര്യമുണ്ടാകുമെന്നും അത് തങ്ങള്‍ക്ക് അനുകൂലമാകുമെന്നും എന്‍.ഡി.എ നേതാക്കള്‍ പറഞ്ഞു. നന്ദ്രേമോദിക്ക് അനുകൂലമായ ഒരു തരംഗം നിലനില്‍ക്കുന്നുണ്ടെന്നും അത് വോട്ടായി മാറുമെന്നുമാണ് എന്‍.ഡി.എ. ക്യാമ്ബിന്റെ പൊതുവേയുള്ള വിലയിരുത്തൽ.