ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. മുപ്പത്തിരണ്ടുകാരിയായ വനിതാ ഡോക്ടറുടെ പരാതിയില്‍ സുനില്‍ (42) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗം, അതിക്രമിച്ച് കടക്കല്‍ എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
വിവാഹിതയും ഒരു പെണ്‍കുട്ടിയുടെ മാതാവുമാണ് വനിതാ ഡോക്ടർ. സുനിലും വിവാഹിതനാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റാണ് ഇയാളുടെ ഭാര്യ. സുനിലും വനിതാ ഡോക്ടറും തമ്മില്‍ ഇതിനിടെ പ്രണയത്തിലാകുകയും പിന്നീട് നിരവധി തവണ ഡോക്ടറുടെ വീട്ടിലും ക്ലിനിക്കിലും വച്ച് ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തിരുന്നു. വിവാഹം കഴിക്കാമെന്ന ഉറപ്പ് നല്കി സാമ്ബത്തികമായും ചൂഷണം ചെയ്തിരുന്നുവെന്നും യുവതി പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
പിന്നീട് ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായപ്പോള്‍ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സാമ്ബത്തിക ചൂഷണം തുടർന്നുവെന്നും ഇക്കഴിഞ്ഞ ശനിയാഴ്ച ഡോക്ടറുടെ ഫ്ളാറ്റില്‍ അതിക്രമിച്ച് കയറിയ സുനില്‍ യുവതിയെ ബലാത്സംഗം ചെയ്യുകയും അവരുടെ മകളെ മർദ്ദിക്കുകയും ചെയ്തുവെന്നും പൊലീസ് പറയുന്നു. വനിതാ ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സുനിലിനെ ബലാത്സംഗം, അതിക്രമിച്ച് കടക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.