കഴിഞ്ഞ വരവിലും കേരളത്തോടൊപ്പം തമിഴ്നാട്ടിലും മോദി സന്ദർശനം നടത്തിയിരുന്നു. മാർച്ച് 17,18,19 തീയതികളില്‍ കർണ്ണാടകയിലും മോദി ക്യാംപ് ചെയ്ത് പ്രചരണം നടത്തുന്നുണ്ട്. പതിവിന് വിപരീതമായി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്ബ് തന്നെ തെക്കേ ഇന്ത്യ കേന്ദ്രീകരിച്ച് മോദി പ്രചരണം നടത്തുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമേറെയാണ്.
2019 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോണ്‍ഗ്രസിന് ലഭിച്ച 52 സീറ്റുകളില്‍ 26 എണ്ണം ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഈ മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങില്‍ എല്ലാം ചേർന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ബിജെപി വിരുദ്ധ പാർട്ടികള്‍ക്ക് ലഭിച്ചത് 71 സീറ്റുകളാണ്.ഇവർ ഇത്തവണയും ദക്ഷിണേന്ത്യ തൂത്തുവാരുമെന്ന അഭ്യൂഹങ്ങളാണ് മോദിയെ അസ്വസ്ഥനാക്കുന്നത്.
കഴിഞ്ഞ തവണ തെലങ്കാനയിലും കർണാടകത്തിലും കോണ്‍ഗ്രസ് സംസ്ഥാന ഭരണത്തിന് പുറത്തായിരുന്നതിനാല്‍ ഇവിടങ്ങളില്‍ പാർട്ടിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായിരുന്നില്ല. ഇക്കുറി ചിത്രം മാറിയിരിക്കുകയാണ്.കർണാടകത്തില്‍
തെലങ്കാനയില്‍ ആകെയുള്ള 17 സീറ്റ് കോണ്‍ഗ്രസ് മുന്നിടത്താണ് വിജയിച്ചത്. അന്ന് അധികാരത്തില്‍ ഉണ്ടായിരുന്ന ബിആർസ് 9 സീറ്റുകള്‍ നേടിയപ്പോള്‍ കേന്ദ്ര ഭരണം കയ്യാളിയ ബീജെപി ഒരു സീറ്റും നേടി മികച്ച പ്രകടനം കാഴ്ചവച്ചു. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം ഒരു സീറ്റും നേടി. ഇക്കുറി കോണ്‍ഗ്രസ് അധികാരത്തിലെത്തിയതോടെ സംസ്ഥാനത്ത് അവർ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നതും ബിജെപി ഭയക്കുന്നു.
തമിഴ്നാട്ടിലെ 38 സീറ്റുകളില്‍ കഴിഞ്ഞ തവണ ബിജെപിക്ക് നിലം തൊടാനായില്ല. 38ല്‍ 37 സീറ്റും യുപിഎയ്ക്കു ലഭിച്ചു. ഡിഎംകെ 23, കോണ്‍ഗ്രസ് 8, സിപിഎം 2, സിപിഐ 2, മുസ്ലിം ലീഗ് 1, വിസികെ 1 ബിജെപി വിരുദ്ധ സഖ്യം നേടിയപ്പോള്‍ പ്രതിപക്ഷ പാർട്ടിയായ എഐഎഡിഎംകെ ശേഷിക്കുന്ന ഒരു സീറ്റിലും വിജയിച്ചു.സംസ്ഥാനത്ത് ഇത്തവണ മുന്നേറ്റം നടത്താമെന്നാണ് ബിജെപി പ്രതീക്ഷ. അത് മുൻനിർത്തിയാണ് തുടർച്ചയായ പ്രധാനമന്ത്രിയുടെ തമിഴ്നാട് സന്ദർശനവും.
കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനായിട്ടില്ലെങ്കിലും തുടർച്ചയായി ലഭിക്കുന്ന വോട്ടു വർധനനവ് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്. പ്രത്യക്ഷത്തില്‍ സംസ്ഥാനത്ത് യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ പരസ്പര്യം ഏറ്റുമുട്ടുന്നുണ്ടെങ്കിലും ആര്യ ജയിച്ചാലും അത് ദേശീയ തലത്തില്‍ വിലയിരുത്തുന്നത് ബിജെപി വിരുദ്ധ ‘ഇൻഡ്യ’ മുന്നണിയുടെ അക്കൗണ്ടിലേക്കാണ്. ചുരുക്കിപ്പറഞ്ഞാല്‍ നരേന്ദ്രമോദിയും ബിജെപിയും ഭയക്കുന്നത് ദക്ഷിണേന്ത്യയില്‍ ഉണ്ടാകാൻ സാധ്യതയുള്ള തകർച്ചയേയാണ്.
പ്രതിപക്ഷ പാർട്ടികള്‍ ദക്ഷിണേന്ത്യയില്‍ നിന്നും നൂറിന് മുകളില്‍ സീറ്റുകള്‍ നേടുമെന്നാണ് വിലയിരുത്തലുകള്‍. വടക്കു കിഴക്കൻ മേഖല മണിപ്പൂർ കലാപത്തിൻ്റെയും പൗരത്വ നിയമത്തിൻ്റെയും പാശ്ചാത്തലത്തില്‍ ബിജെപിക്ക് അനുകൂലമാകുമോ എന്ന് സംശയമാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും തിരിച്ചടി നേരിട്ടാല്‍ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നിലനിർത്തുക ബിജെപിക്ക് തിരിച്ചടിയാവും. ഇതാണ് തുടർച്ചയായി മോദി ദക്ഷിണേന്ത്യയിലേക്ക് പറന്നിറങ്ങുന്നതിന് പിന്നിലുള്ള പ്രധാന ലക്ഷ്യം !