KeralaNEWS

വാട്ടർ മെട്രോയ്ക്ക് ശേഷം കൊച്ചിയുടെ മറ്റൊരു നേട്ടമായി ജലഗതാഗത വകുപ്പിന്റെ ‘വേഗ’ ബോട്ട് 

നാലുവർഷംകൊണ്ട് 7 കോടി വരുമാനമായി ജലഗതാഗത വകുപ്പിന്റെ ‘വേഗ’ ബോട്ട് 

കൊച്ചിലഗതാഗതവകുപ്പിന്റെ വിനോദസഞ്ചാരമേഖലയിലെ ചുവടുവെപ്പായ വേഗ ബോട്ടിന് യാത്രക്കാർക്കിടയിൽ വൻ സ്വീകാര്യത.

ഒന്നരവർഷംകൊണ്ട് മുടക്കുമുതലായ 1.90 കോടി രൂപ  തിരിച്ചുപിടിച്ച ‘വേഗ’ നാലുവർഷംകൊണ്ടു നേടിയത് ഏഴുകോടി രൂപയാണ് !

Signature-ad

ചെറിയ മുതല്‍മുടക്കില്‍ വേമ്ബനാട്ടുകായലില്‍ ഒരു ഉല്ലാസയാത്ര. അതിനാണ് ജലഗതാഗതവകുപ്പ് വേഗ-ബോട്ട് നീറ്റിലിറക്കിയത്. 2020 മാർച്ച്‌ പത്തിനായിരുന്നു ആദ്യ ഓട്ടം.

എ.സി.യില്‍ 600 രൂപയും എ.സി. വേണ്ടെങ്കില്‍ 400 രൂപയും നല്കിയാല്‍ അഞ്ചുമണിക്കൂർ യാത്ര. ഓരോ സ്ഥലത്തെക്കുറിച്ചുള്ള വിവരണം നൽകാൻ ജീവനക്കാരും.

ബോട്ടില്‍ 40 എസി.സീറ്റും എസിയല്ലാത്ത 80 സീറ്റുകളുമാണുള്ളത്.മുഹമ്മ, പാതിരാമണല്‍, കുമരകം, ആർ.ബ്ലോക്ക്, മാർത്താണ്ഡം, ചിത്തിര, സി.ബ്ലോക്ക്, കുപ്പപ്പുറം എന്നിവിടങ്ങള്‍ സന്ദർശിച്ചാണ്  തിരികെയെത്തുന്നത്.ഒപ്പം കുട്ടനാടൻ വയലേലകളും തെങ്ങിൻതോപ്പും കാർഷികമനോഹാരിതയും കണ്ടുമടങ്ങാം.

 ഇതിനിടയില്‍ അരമണിക്കൂറോളം പാതിരാമണലില്‍ വിശ്രമവുമുണ്ട്. ഉച്ചയ്ക്ക് കരിമീനുള്‍പ്പെടെയുള്ള സ്പെഷ്യലുകളോടെ കുടുംബശ്രീവക ഊണും കഴിക്കാം.

രാവിലെ 11-ന് ആലപ്പുഴ ബോട്ടുജെട്ടിയില്‍ നിന്ന് യാത്ര ആരംഭിച്ച് അഞ്ചുമണിയോടെ മടങ്ങിയെത്തും.

Back to top button
error: