IndiaNEWS

റയില്‍വേ സ്റ്റേഷനുകള്‍ക്ക് ക്ഷേത്രങ്ങളുടെയും സന്യാസിമാരുടെയും പേരുകള്‍; അമേഠിയില്‍ എട്ടിടത്ത് പേരുമാറ്റി യുപി സര്‍ക്കാര്‍

ലഖ്‌നൗ: ലോക്‌സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, അമേഠിയില്‍ എട്ടു റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിര്‍ദേശത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അംഗീകാരം.

എട്ടു റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് പ്രദേശത്തെ ക്ഷേത്രങ്ങളുടെയും സന്യാസിമാരുടെയും  വിഗ്രഹങ്ങളുടെയും പേര് നല്‍കണമെന്നായിരുന്നു ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം.

Signature-ad

പ്രദേശത്തിന്റെ സാംസ്‌കാരിക തനിമയും പാരമ്ബര്യവും സംരക്ഷിക്കാന്‍ മണ്ഡലത്തിലെ എട്ടു റെയില്‍വേ സ്‌റ്റേഷനുകളുടെ പേരുമാറ്റുമെന്ന് അമേഠിയിലെ ബിജെപി എംപി സ്മൃതി ഇറാനി നേരത്തെ പറഞ്ഞിരുന്നു.

‘അമേഠി ലോക്‌സഭാ മണ്ഡലത്തിലെ എട്ട് റെയില്‍വേ സ്‌റ്റേഷനുകളുടെ പേരുകള്‍ മാറ്റാന്‍ തീരുമാനിച്ച വിവരം അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. അമേഠിയുടെ സാംസ്‌കാരിക തനിമയും പൈതൃകവും സംരക്ഷിക്കാന്‍ ഈ തീരുമാനം ഉപയോഗപ്രദമാകും,’- സ്മൃതി ഇറാനി എക്‌സില്‍ കുറിച്ചു.

Back to top button
error: