IndiaNEWS

ദക്ഷിണേന്ത്യയിൽ ഇത്തവണയും ബിജെപി ക്ലച്ച് പിടിക്കില്ല; സർവേ ഫലം

ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയിൽ ബിജെപി ക്ലച്ച് പിടിക്കില്ലെന്ന് സർവേ ഫലം.എബിപി- സീ വോട്ടര്‍ അഭിപ്രായ സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്.

കേരളത്തിൽ യുഡിഎഫ് 16 സീറ്റിൽ  വിജയിക്കും.കോണ്‍ഗ്രസ് 44.5 ശതമാനം വോട്ടു വിഹിതത്തോടെയാണ് സമ്ബൂര്‍ണ വിജയം നേടുക. സിപിഎം നയിക്കുന്ന എല്‍ഡിഎഫിന് 31.4 ശതമാനം വോട്ടു വിഹിതമാണ് ലഭിക്കുക. എന്‍ഡിഎ 19.8 ശതമാനം വോട്ടു വിഹിതം നേടുമെന്നും സര്‍വേ ഫലം പറയുന്നു.

Signature-ad

അതേസമയം തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നണി മുഴുവന്‍ സീറ്റിലും വിജയിക്കുമെന്ന് സര്‍വേ ഫലം പ്രവചിക്കുന്നു. 30 സീറ്റും ഡിഎംകെ സഖ്യം വിജയിക്കും. എഐഎഡിഎംകെ, ബിജെപി പാര്‍ട്ടികള്‍ക്ക് ഒരു സീറ്റു പോലും ലഭിക്കില്ലെന്നും സര്‍വേ ഫലം പറയുന്നു. ഡിഎംകെ മുന്നണി 54.7 ശതമാനം വോട്ടു വിഹിതം നേടും.

രണ്ടാം സ്ഥാനത്ത് അണ്ണാഡിഎംകെയാണ്. അവര്‍ക്ക് 27.8 ശതമാനം വോട്ടുവിഹിതമാണ് ലഭിക്കുക. ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. എന്‍ഡിഎയ്ക്ക് 10.9 ശതമാനം വോട്ടു വിഹിതം മാത്രമാകും ലഭിക്കുക. മറ്റു പാര്‍ട്ടികള്‍ക്ക് 6.8 ശതമാനം വോട്ടുവിഹിതം ലഭിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: