Social MediaTRENDING

വെറും 29 രൂപ; പോകാം കോട്ടയത്തു നിന്നും ബോട്ടിൽ ആലപ്പുഴയിലേക്ക്

ഈ‌ ചൂടത്ത് നമുക്കേറ്റവും കൂടുതൽ ആശ്വാസമേകുന്നത് ജലയാത്രകളാണ്.എന്നാൽ  പോക്കറ്റ് കാലിയാകുമെന്ന ഭയത്താൽ പലരും ആഗ്രഹമുണ്ടെങ്കിലും ഇത്തരം യാത്രകൾ ഒഴിവാക്കുകയും ചെയ്യും.
എന്നാൽ ഒരു ദിവസം മുഴുവൻ ബോട്ടില്‍ കാഴ്ചകള്‍ കണ്ടു യാത്ര ചെയ്താലും പോക്കറ്റ് കാലിയാകുമെന്ന പേടി വേണ്ട. വെറും 29 രൂപ മാത്രമേയുള്ളൂ ടിക്കറ്റ് ചാർജ്.പറഞ്ഞുവരുന്നത് കോട്ടയം – ആലപ്പുഴ ബോട്ട് യാത്രയേപ്പറ്റിയാണ്.
കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ജലഗതാഗത പാതകളിലൊന്നാണ് കോട്ടയം- ആലപ്പുഴ പാത. വിനോദസഞ്ചാരത്തിനു മാത്രമല്ല, സ്ഥിരം യാത്രകള്‍ക്കായും ആളുകള്‍ പണ്ടുമുതലേ ഉപയോഗിക്കുന്നതാണ് ഈ കായല്‍ പാത.

ചൂട് കൂടിയതോടെ ഇപ്പോൾ സഞ്ചാരികളുടെ ഇടയില്‍ സൂപ്പർ ഹിറ്റാണ് കോട്ടയം കോടിമത ബോട്ട് ജെട്ടിയില്‍ നിന്നും ആലപ്പുഴയിലേക്ക് പോകുന്ന ഈ ബോട്ട് യാത്ര. വ്യത്യസ്തമായ കാഴ്ചകളിലൂടെ സഞ്ചാരികളെ കൊണ്ടുപോകുന്ന ഈ‌ ബോട്ട് യാത്രയ്ക്ക് ഒരു സൈഡിലേക്ക് വെറും 29 രൂപ മാത്രമാണുള്ളത്.

Signature-ad

 കായല്‍ യാത്രയുടെ സുഖത്തിനൊപ്പം തീരത്തിന്റെ ഭംഗിയും നിരവധി ദേശാടനപ്പക്ഷികളെയുമൊക്കെ കണ്ടാസ്വദിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ നിരവധി ആളുകളാണ് വാരാന്ത്യങ്ങളിലും മറ്റു ദിവസങ്ങളിലും ഈ യാത്രയ്ക്കായി ഇവിടെക്കെത്തുന്നത്.

മൂന്ന് ബോട്ടുകളാണ് വിവിധ സമയങ്ങളില്‍ ഈ‌ റൂട്ടില്‍ സർവീസ് നടത്തുന്നത്.പെട്ടെന്ന് പ്ലാൻ ചെയ്തുപോയി ടിക്കറ്റ് കിട്ടിയില്ലെങ്കിലോ എന്നോർത്ത് ദൂരെനിന്നു വരുന്നവർ വിഷമിക്കേണ്ടതില്ല. മുൻകൂട്ടി ബുക്ക് ചെയ്യുവാനും, ഇനി കൂടുതല്‍ ആളുകളുണ്ടെങ്കില്‍ അധിക സർവീസുകള്‍ നടത്തുവാനും അധികൃതർ റെഡിയാണ്.

കാഞ്ഞിരം, വെട്ടിക്കാട്, ആർ ബ്ലോക്ക്, പുന്നമട തുടങ്ങിയ സ്ഥലങ്ങളെല്ലാം ഈ യാത്രയില്‍ കാണാം. യാത്രയില്‍ എവിടെ നോക്കിയാലും കാഴ്ചകളായതിനാല്‍ മനസ്സുനിറഞ്ഞ് കാണുകയും ഫോണ്‍ നിറയെ പകർത്തുകയും ചെയ്യാം.രണ്ടര മണിക്കൂറാണ് യാത്രാ സമയം.

ബോട്ട് സമയം കോട്ടയത്ത് നിന്ന്
6.45am, 11.30am, 1.00pm, 3.30pm, 5.15pm.

ആലപ്പുഴയില്‍ നിന്ന് 7.15am, 9.30 am, 11.30am,2.30pm. 5.15pm

Back to top button
error: